Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightഹാഫീസ്​ സഈദി​​േൻറയും...

ഹാഫീസ്​ സഈദി​​േൻറയും കൂട്ടാളികളുടേയും അക്കൗണ്ടുകളുടെ നിരോധനം നീക്കി

text_fields
bookmark_border
ഹാഫീസ്​ സഈദി​​േൻറയും കൂട്ടാളികളുടേയും അക്കൗണ്ടുകളുടെ നിരോധനം നീക്കി
cancel


ലാഹോർ: ജമാത്​ ഉദ്​ ദവ, ലശ്​കർ ഇ ത്വയിബ തുടങ്ങിയ സംഘടനാ നേതാക്കളുടെ ബാങ്ക്​ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പാകിസ്​താൻ പിൻവലിച്ചെന്ന്​ റിപ്പോർട്ട്​. ജമാത്​ ഉദ് ​ദവ തലവൻ ഹാഫീസ്​ സഈദി​​െൻറ അക്കൗണ്ട്​ നിരോധനവും പാകിസ്​താൻ നീക്കിയിട്ടുണ്ടെന്നാണ്​ സൂചന. യു.എൻ സുരക്ഷാസമിതിയുടെ അനുമതിയോടെയാണ്​ നടപടിയെന്നും പാക്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

അബ്​ദുൽ സലാം ഭുട്ടവി, ഹാജി എം അഷ്​റവ്​, യാഹ്യ മുജാഹിദ്​, സഫർ ഇഖ്​ബാൽ തുടങ്ങിയവരുടെ അക്കൗണ്ട്​ മരവിപ്പിച്ച നടപടിയും പാകിസ്​താൻ പിൻവലിച്ചു. ഇവർക്കെതിരെ പഞ്ചാബ്​ തീവ്രവാദ പ്രതിരോധ ഡിപ്പാർട്ട്​മ​​െൻറാണ്​ കേസെടുത്തിരുന്നത്​. ജമാത്​ ഉദ്​ ദവ നേതാക്കളാണ്​ അക്കൗണ്ട്​ മരവിപ്പിച്ചതിനെതിരെ യു.എന്നിനെ സമീപിച്ചത്​.

നേതാക്കളെല്ലാം അവരുടെ വരുമാനത്തി​​​െൻറ സ്രോതസ്​ പാകിസ്​താൻ സർക്കാറിനെ ബോധ്യപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ യു.എന്നിന്​ പാകിസ്​താൻ കൈമാറുകയായിരുന്നു. ഇതോടെയാണ്​ നിരോധനം നീക്കിയത്​.  

Show Full Article
TAGS:hafiz saeed JuD world news asia-Pacific malayalam news 
Next Story