ബംഗ്ലാദേശ് ജമാഅത്ത് നേതാവിെൻറ വധശിക്ഷ ശരിവെച്ചു
text_fieldsധാക്ക: ജമാഅത്തെ ഇസ്ലാമി മുതിർന്ന നേതാവ് എ.ടി.എം. അസ്ഹറുൽ ഇസ്ലാമിെൻറ വധശിക്ഷ ശ രിവെച്ച് ബംഗ്ലാദേശ് സുപ്രീംകോടതി. ബംഗ്ലാദേശ് വിമോചന കാലത്തെ യുദ്ധക്കുറ്റങ്ങൾ ആ രോപിച്ചാണ് ഇദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.
വധശിക്ഷക്കെതിരെ ഇദ്ദേഹം നൽകിയ അപ്പീലിലാണ് നാലംഗ ബെഞ്ചിെൻറ വിധി. 2015 ജനുവരി 28നാണ് വധശിക്ഷക്കു വിധിച്ച അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിെൻറ വിധിക്കെതിരെ ഇസ്ലാം അപ്പീൽ നൽകിയത്. ഈ വർഷം ജൂണിലാണ് സുപ്രീംകോടതി ഹരജി പരിഗണിച്ചത്.
ജൂലൈ 10ന് വാദം കേൾക്കൽ പൂർത്തിയാക്കി. 2012ലാണ് ഇസ്ലാമിനെ ധാക്കയിലെ വീട്ടിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ അതിസുരക്ഷയിൽ ധാക്കയിലെ കാശിംപുർ ജയിലിലാണ്.