ബംഗ്ലാദേശിൽ യുദ്ധക്കുറ്റമാരോപിച്ച്​ രണ്ടു പേർക്കുകൂടി വധശിക്ഷ

23:54 PM
05/11/2018

ധാ​ക്ക: 1971ലെ ​ബം​ഗ്ലാ​ദേ​ശ്​ രൂ​പ​വ​ത്​​ക​ര​ണ കാ​ല​ത്ത്​ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ചെ​യ്​​ത​താ​യ കേ​സി​ൽ പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ൽ ര​ണ്ടു​ പേ​ർ​ക്കു​കൂ​ടി വ​ധ​ശി​ക്ഷ വി​ധി​ച്ചു. പാ​കി​സ്​​താ​ൻ സൈ​ന്യ​ത്തെ സ​ഹാ​യി​ച്ച്​ നൂ​റു​ക്ക​ണ​ക്കി​ന്​ ​േപ​രെ ​വ​ധി​ക്കു​ന്ന​തി​ന്​ ഇ​വ​ർ കൂ​ട്ടു​ചേ​ർ​ന്ന​താ​യി കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു. 

ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രി​ലൊ​രാ​ൾ ഭ​ര​ണ​ക​ക്ഷി​യാ​യ അ​വാ​മി ലീ​ഗി​​​െൻറ മു​ൻ​ നേ​താ​വാ​യ ലി​യാ​ഖ​ത്​​ അ​ലി​യാ​ണ്​. വ​ട​ക്കു​കി​ഴ​ക്ക​ൻ കി​ഷ​ർ​ഗ​ൻ​ജ്​ ജി​ല്ല​യി​ലെ പാ​ർ​ട്ടി പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു അ​ലി. ശി​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ടു പേ​രും ഒ​ളി​വി​ലാ​ണ്. യു​ദ്ധ​ക്കു​റ്റ​മാ​രോ​പി​ച്ച്​ ഇ​തി​ന​കം 53 ​േപ​ർ​ക്ക്​ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രി​ൽ മി​ക്ക​വ​രും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ ബം​ഗ്ലാ​ദേ​ശ്​ നാ​ഷ​ന​ലി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ​യും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ബം​ഗ്ലാ​ദേ​ശി​​​െൻറ​യും പ്ര​വ​ർ​ത്ത​ക​രാ​ണ്. 

Loading...
COMMENTS