ഖാലിദ സിയയുടെ ജാമ്യത്തിന് സുപ്രീംകോടതിയുടെ സ്റ്റേ
text_fieldsധാക്ക: അഴിമതി കേസിൽ ജയിലിൽ കഴിയുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഹൈകോടതി വിധി ബംഗ്ലാദേശ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
മേയ് എട്ടു വരെ ഖാലിദയെ തടവിൽനിന്ന് മോചിപ്പിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിട്ടു. എന്നാൽ, ഒരു കാരണവുമില്ലാതെയാണ് കോടതി ജാമ്യം റദ്ദുചെയ്തതെന്ന് ഖാലിദയുടെ അഭിഭാഷകൻ ആരോപിച്ചു. അതേസമയം, ഇൗ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഖാലിദയുടെ രാഷ്ട്രീയ ഭാവിക്ക് കോടതിവിധി തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് സിയ ഒാർഫനേജ് ട്രസ്റ്റിെൻറ മറവിൽ അഴിമതി നടത്തിയ കേസിൽ ഖാലിദയെ അഞ്ചുവർഷ തടവിന് കോടതി ശിക്ഷിച്ചത്. കേസിൽ ഖാലിദയുടെ മകനും ജയിലിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
