Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരണ്ടു മാസം കപ്പലിൽ...

രണ്ടു മാസം കപ്പലിൽ കുടുങ്ങി റോഹിങ്ക്യൻ അഭയാർഥികൾ; പട്ടിണിമൂലം 28 പേർ മരിച്ചു, 382 പേരെ രക്ഷപ്പെടുത്തി

text_fields
bookmark_border
boat-rohinghya.jpg
cancel
camera_alt??????????? ?????????????? ? ???? ????? ??????? ??????????????????????? ??????? ????????? ????????

ധാക്ക: കരക്കടുപ്പിക്കാൻ സാധിക്കാതെ കടലിൽ കുടുങ്ങിയ കപ്പലിൽ അകപ്പെട്ട റോഹിങ്ക്യൻ അഭയാർഥികളായ 28 പേർ പട്ടിണി മ ൂലം മരിച്ചു. 382 പേരെ ബംഗ്ലാദേശ്​ തീര രക്ഷാസേന രക്ഷപ്പെടുത്തി. കോവിഡ്​ വ്യാപനത്തി​​​െൻറ പശ്ചാത്തലത്തിൽ​ ലോക് ​ഡൗൺ പ്രഖ്യാപിച്ചതോടെ മലേഷ്യൻ തീരത്തേക്ക്​ അടുപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്ന് രണ്ട്​ മാസത്തോളം കപ്പൽ​ കടലിൽ കുടുങ്ങി കിടക്കുകയായിരുന്നു.

382 അഭയാർഥികളേയും അയൽരാജ്യമായ മ്യാൻമറിലേക്ക്​ അയക്കാമെന്ന തീരുമാനത്ത ിലാണ്​ സർക്കാർ എത്തിയതെന്ന്​ അധികൃതർ വ്യക്തമാക്കി. ഇവർ ബംഗ്ലാദേശിൽ നിന്ന്​ യാത്ര തിരിച്ചവരാണോ അതോ മ്യാൻമറിൽ നിന്ന്​ പോയവരാണോ എന്ന കാര്യം വ്യക്തമല്ല. ഇവരെ തെക്​നാഫിനു സമീപത്തെ കടൽത്തീരത്ത്​ എത്തിച്ചിരിക്കുകയാണ്​. ഇവരിൽ കോവിഡ്​ വൈറസ്​ ബാധിതർ ഉണ്ടോ എന്ന സംശയത്തിൽ ചോദ്യം ​െചയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന്​ തീര രക്ഷാ സേന വക്താവ്​ ലഫ്​റ്റ്​നൻറ്​ ഷാ സിയ റഹ്​മാൻ പറഞ്ഞു.

ലക്ഷത്തോളം റോഹിങ്ക്യൻ മുസ്​ലിംകൾ 2017ൽ​ മ്യാൻമറിൽ നിന്ന്​ വംശീയ അതിക്രമത്തെ തുടർന്ന്​ ബംഗ്ലാദേശിലേക്ക്​ പലായനം ചെയ്​തിരുന്നു​. ഇതിൽ പലരും ബംഗ്ലാദേശിൽ മ്യാൻമർ അതിർത്തിയോട്​ ചേർന്ന സ്ഥലത്ത്​ അഭയാർഥി ക്യാമ്പുകളിൽ ജീവിക്കുകയാണ്​.

ഏപ്രിൽ അഞ്ചിന്​ മലേഷ്യൻ അധികൃതർ വടക്കു പടിഞ്ഞാറൻ ദ്വീപായ ലങ്കാവിയുടെ തീരത്ത്​ ബോട്ട്​ കണ്ടെത്തുകയും അതിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ 200ഓളം റോഹിങ്ക്യകളെ പിടികൂടുകയും ചെയ്​തിരുന്നു. അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ കൺവെൻഷനിൽ ഒപ്പിടാത്ത മലേഷ്യ പ്രധാനമായും റോഹിങ്ക്യൻ മുസ്ലിംകളുടെ പ്രധാന ഇടമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshmalaysiaRohingyaworld newsmalayalam news
News Summary - Bangladesh rescues hundreds of starving Rohingya adrift at sea -world news
Next Story