അഴിമതിക്കേസിൽ ഖാലിദ സിയക്ക്​ ജാമ്യം

22:24 PM
16/05/2018

ധാ​ക്ക: അ​ഴി​മ​തി​ക്കേ​സി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​ക്ക്​ സു​പ്രീം​കോ​ട​തി ജാ​മ്യ​മ​നു​വ​ദി​ച്ചു. പ്രാ​യാ​ധി​ക്യ​വും ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത്​ 72കാ​രി​ക്ക്​ ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ സു​പ്രീം​കോ​ട​തി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​ഴി​മ​തി​വി​രു​ദ്ധ സ​മി​തി ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി വി​ധി. സി​യ ഒാ​ർ​ഫ​നേ​ജ്​ ട്ര​സ്​​റ്റി​​​െൻറ പേ​രി​ൽ ശേ​ഖ​രി​ച്ച 2.1 കോ​ടി ടാ​ക്ക വ്യ​ക്​​തി​പ​ര​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ്​ വി​ചാ​ര​ണ​ക്കോ​ട​തി ​ഇൗ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഖാ​ലി​ദ​ക്ക്​ അ​ഞ്ചു വ​ർ​ഷം ത​ട​വ്​ വി​ധി​ച്ച​ത്.

Loading...
COMMENTS