Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ ആവശ്യമില്ലെങ്കിൽ ജോലി സംവരണം അവസാനിപ്പിക്കാം - ശൈഖ്​ ഹസീന

text_fields
bookmark_border
വിദ്യാർഥികൾക്ക്​ ആവശ്യമില്ലെങ്കിൽ ജോലി സംവരണം അവസാനിപ്പിക്കാം - ശൈഖ്​ ഹസീന
cancel

ധാക്ക: ബംഗ്ലാദേശിൽ സർക്കാർ ജോലിക്ക്​ സംവരണം നൽകുന്ന വ്യവസ്​ഥ അവസാനിപ്പിക്കുന്നു. പ്രത്യേക വിഭാഗങ്ങൾക്ക്​ ജോലിയിൽ സംവരണം നൽകുന്നതി​െന ചോദ്യം ചെയ്​ത്​ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ മാർച്ചി​െന തുടർന്നാണ്​ സംവരണം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി ശൈഖ്​ ഹസീന വ്യക്​തമാക്കി. 

വിദ്യാർഥികൾക്ക്​ ആവശ്യമില്ലെങ്കിൽ സംവരണ സംവിധാനം അവസാനിപ്പിക്കുമെന്ന്​ ശൈഖ്​ ​ഹസീന പാർലമ​​െൻറിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സംവരണത്തി​െനതി​െര ധാക്കയിൽ വിദ്യാർഥികൾ ​പ്രക്ഷോഭത്തിലാണ്. പ്രധാന റോഡുകൾ ഉപരോധിച്ച്​ ഗതാഗതം തടയുകയും ചെയ്​തിരുന്നു. ധാക്ക സർവകലാശാലയിൽ നടന്ന പ്രക്ഷോഭത്തിൽ 100 ലേറെ വിദ്യാർഥികൾക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ചില വിദ്യാർഥികൾ വൈസ്​ ചാൻസലറുടെ വസതിയിലും ആക്രമണം നടത്തി. 

വിദ്യാർഥികൾ ആവശ്യത്തിന്​ പ്രതിഷേധിച്ചു കഴിഞ്ഞുവെന്നും ഇനി അവർ വീട്ടിലേക്ക്​ ​േപാക​െട്ട​െയന്നും പ്രധാനമന്ത്രി പറഞ്ഞു. വൈസ്​ ചാൻസലറു​െട വസതി ആക്രമിച്ചവർ വിദ്യാർഥികളായിരിക്കാൻ യോഗ്യരല്ല. പ്രതിഷേധം മൂലം സർവകലാശാലകളിൽ പരീക്ഷകളും ക്ലാസുകളും റദ്ദാക്കിയിരിക്കുകയാണ്​. സാധാരണക്കാരെയാണ്​ ഇത്​ ബാധിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്​തമാക്കി. 

ഭിന്നശേഷിക്കാർക്കും പിന്നാക്ക ഗോത്ര വിഭാഗങ്ങൾക്കും ജോലിക്കായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും പ്രധാനമന്ത്രി പാർലമ​​െൻറിനെ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students protestworld newsSheikh Hasinamalayalam newsBangladesh Ends ReservationReservation in Govt Jobs
News Summary - Bangladesh Ends Reservation in Govt Jobs - World News
Next Story