2009ലെ സൈനികലഹള: വധശിക്ഷ ശരിവെച്ച് ബംഗ്ലാദേശ് ഹൈേകാടതി
text_fieldsധാക്ക: 74പേർ കൊല്ലപ്പെട്ട 2009ലെ സൈനികലഹളയിലെ പ്രതികളായ 139പേരുടെ വധശിക്ഷയും 146 ജീവപര്യന്തവും ബംഗ്ലാദേശ് കോടതി ശരിവെച്ചു. ശിക്ഷിക്കപ്പെട്ടവരെല്ലാം ബംഗ്ലാദേശ് റൈഫിൾസ് അംഗങ്ങളായ സൈനികരാണ്. ഹൈേകാടതിയുടെ മൂന്നംഗബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബംഗ്ലാദേശിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ ക്രിമിനൽ കേസെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. നേരേത്ത കേസിൽ 152 ജവാന്മാർക്ക് ധാക്ക കോടതി വധശിക്ഷ വിധിച്ചിരുന്നു.
2009 ഫെബ്രുവരി 25, 26 തീയതികളിലാണ് കേസിന് കാരണമായ ലഹളയുണ്ടായത്. 57സൈനിക ഒാഫിസർമാരും എട്ട് സിവിലിയൻമാരും ലഹളയെ എതിർത്ത എട്ട് ബംഗ്ലാദേശ് റൈഫിൾസ് സൈനികരുമാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ബന്ദികളാക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തിരുന്നു. സ്ഥാപിതതാൽപര്യക്കാരായ ജവാന്മാരുടെ ഗൂഢാലോചനയാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. നിപുണരും പരിശീലനം നേടിയവരുമായ സൈനിക ഉദ്യോഗസ്ഥരെ ഗൂഢാലോചനയിലൂടെ വകവരുത്തുകയായിരുന്നെന്ന് ബെഞ്ച് വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
