Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൗരത്വ നിയമം...

പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യം; അനിശ്ചിതത്വം അയൽരാജ്യങ്ങളെ ബാധിക്കും -ബംഗ്ലാദേശ്​

text_fields
bookmark_border
പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യം; അനിശ്ചിതത്വം അയൽരാജ്യങ്ങളെ ബാധിക്കും -ബംഗ്ലാദേശ്​
cancel

ധാക്ക: പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന്​ ബംഗ്ലാദേശ്​ വിദേശകാര്യ മന്ത്രി എ.കെ. അബ്​ദുൽ മുഅ്​മിൻ. എന്നാൽ, ഇന്ത്യയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം അയൽരാജ്യങ്ങളെയും ബാധിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു.

അന്തരീക്ഷം തണുക്കുമെന്നും പ്രശ്​നത്തിൽ നിന്ന്​ പുറത്തുകടക്കാൻ രാജ്യത്തിന്​ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇത്​ തങ്ങളുടെ ആഭ്യന്തര പ്രശ്​നമാണെന്ന്​ ഇന്ത്യ തങ്ങളോട്​ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്​. നിയമപരവും മറ്റുമായ കാരണങ്ങളാലാണ്​ അവരത്​ ചെയ്യുന്നത്​. പ്രശ്​നം ബംഗ്ലാദേശിനെ ഒരുനിലക്കും ബാധിക്കില്ലെന്ന്​ പ്രധാനമന്ത്രി ശൈഖ്​ ഹസീനക്ക്​ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടു​ണ്ട്​.

അതിൽ ഞങ്ങൾക്ക്​ വിശ്വാസമുണ്ട്​. എന്നാൽ, ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തെന്ന നിലയിൽ ഇന്ത്യയിൽ അനിശ്ചിതത്വമുണ്ടായാൽ അത്​ തങ്ങളെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളുണ്ടെങ്കിൽ അവരുടെ പട്ടിക നൽകണമെന്ന്​ നേരത്തേ മുഅ്​മിൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു​ പുറമെ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യ സന്ദർശനവും അദ്ദേഹം റദ്ദാക്കിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshCitizenship Law Protests
News Summary - Bangladesh On Citizenship Law Protests
Next Story