റോഹിങ്ക്യൻ അഭയാർഥികൾ 3,70,000; ബംഗ്ലാദേശിൽ ദുരിതം പെയ്യുന്നു 

  • പു​തി​യ ക്യാ​മ്പ്​ തു​റ​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ്​ ഭൂ​മി അ​നു​വ​ദി​ച്ചു

08:00 AM
13/09/2017
റോഹിങ്ക്യൻ അഭയാർഥി ക്യാമ്പ് സന്ദർശിക്കുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന
ധാ​ക്ക: ആ​ഴ്​​ച​ക​ൾ ക​ഴി​ഞ്ഞും മ്യാ​ന്മ​ർ സൈ​ന്യം തു​ട​രു​ന്ന റോ​ഹി​ങ്ക്യ​ൻ വേ​ട്ട​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട്​ അ​യ​ൽ രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്​ നാ​ടു​വി​ട്ട​വ​രു​ടെ എ​ണ്ണം 3,70,000 ആ​യി. മ​ല​നി​ര​ക​ളും ച​തു​പ്പു​ക​ളും താ​ണ്ടി​യും നാ​ഫ്​ പു​ഴ ക​ട​ന്നും ഇ​പ്പോ​ഴും റോ​ഹി​ങ്ക്യ​ക​ളു​ടെ പ​ലാ​യ​നം തു​ട​രു​ക​യാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. അ​ഭ​യാ​ർ​ഥി പ്ര​വാ​ഹം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ പു​തി​യ ക്യാ​മ്പു​ക​ൾ തു​റ​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ്​ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി ​അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ കോ​ക്​​സ്​ ​ബ​സാ​ർ ജി​ല്ല​യി​ലെ ഉ​ഖി​യ​യി​ൽ കൂ​ടു​ത​ൽ സ്​​ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ​യു​ള്ള ര​ണ്ടു ക്യാ​മ്പു​ക​ളി​ലാ​യി ല​ക്ഷ​ങ്ങ​ൾ വ​സി​ക്കു​ന്ന ഇ​വി​ടെ പു​തു​താ​യി നാ​ലു ​ല​ക്ഷ​ത്തോ​ളം പേ​ർ കൂ​ടി എ​ത്തി​യ​തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ ക്യാ​മ്പു​ക​ൾ ആ​വ​ശ്യ​മാ​യി വ​ന്ന​ത്. നി​ല​വി​ലെ ക്യാ​മ്പ്​ സ്​​ഥി​തി​ചെ​യ്യു​ന്ന കു​ടു​പ​ലോ​ങ്ങി​നു സ​മീ​പ​ത്താ​യി 810 ഏ​ക്ക​റാ​ണ്​ അ​നു​വ​ദി​ച്ച​ത്. ബം​ഗ്ലാ​ദേ​ശ്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​സീ​ന ക​ഴി​ഞ്ഞ​ദി​വ​സം  കോ​ക്​​സ്​ ബ​സാ​റി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ​ത്തി​യി​രു​ന്നു. ല​ക്ഷ​ങ്ങ​ൾ തി​ങ്ങി​ക്ക​ഴി​യു​ന്ന ഇ​വി​ടെ ക​ഴി​യു​ന്ന റോ​ഹി​ങ്ക്യ​ക​ൾ​ക്ക്​ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

ഷാ ​പു​രി ദ്വീ​പ്​ വ​ഴി അ​തി​ർ​ത്തി ക​ട​ന്ന കു​ടും​ബ​ങ്ങ​ളി​ലേ​റെ പേ​രും പ്ര​ദേ​ശ​ത്തെ സ്​​കൂ​ളു​ക​ളി​ലും തു​റ​സ്സാ​യ വ​യ​ലു​ക​ളി​ലും മ​റ്റു​മാ​ണ്​ ക​ഴി​യു​ന്ന​ത്. മോ​ശം കാ​ലാ​വ​സ്​​ഥ തു​ട​രു​ന്ന പ്ര​ദേ​ശ​ത്ത്​ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടെ അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ​ക്ക്​ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. വെ​ടി​​യു​ണ്ട​യേ​റ്റ മു​റി​വു​ക​ൾ​ക്കാ​ണ് കോ​ക്​​സ്​ ബ​സാ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ​വ​രി​ൽ 80 ശ​ത​മാ​ന​വും ​ എ​ത്തി​യ​ത്. സൈ​ന്യം സ്​​ഥാ​പി​ച്ച കു​ഴി​ബോം​ബ്​ പൊ​ട്ടി​യും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. നാ​ഫ്​ പു​ഴ ക​ട​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​വ​ർ​ക്ക്​ ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​രു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച മു​ത​ൽ പ്ര​ദേ​ശ​ത്തു​ള്ള എ​ല്ലാ അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും വി​ര​ല​ട​യാ​ളം​ ശേ​ഖ​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തി​നി​ടെ, മ്യാ​ന്മ​റി​ൽ കൂ​ടു​ത​ൽ ഗ്രാ​മ​ങ്ങ​ളി​ൽ സു​ര​ക്ഷ​സേ​ന ആ​ക്ര​മ​ണം തു​ട​ങ്ങി​യ​താ​യി അ​ഭ​യാ​ർ​ഥി​ക​ളെ ഉ​ദ്ധ​രി​ച്ച്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. രാ​ഖൈ​നി​ലെ പ ​ഡി​ൻ ഗ്രാ​മ​ത്തി​​ൽ സൈ​ന്യ​മി​റ​ങ്ങി​യ​തോ​ടെ ഗ്രാ​മ​വാ​സി​ക​ൾ കൂ​ട്ട​പ​ലാ​യ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 

മ്യാന്മർ സർക്കാറിന്​ പിന്തുണയുമായി ചൈന 
ന്യൂ​ഡ​ൽ​ഹി: വം​ശ​ഹ​ത്യ​യി​ൽ​നി​ന്ന്​ ര​ക്ഷ​തേ​ടി അ​തി​ർ​ത്തി ക​ട​ക്കു​ന്ന റോ​ഹി​ങ്ക്യ​ക​ൾ​ക്ക്​ പി​ന്തു​ണ​യ​ർ​പ്പി​ച്ച്​ ലോ​കം കൂ​ടെ​നി​ൽ​ക്കു​േ​മ്പാ​ഴും ചൈ​ന മ്യാ​ന്മ​ർ സ​ർ​ക്കാ​റി​നൊ​പ്പം. രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന വം​ശ​ഹ​ത്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു.​എ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ്​ മ്യാ​ന്മ​ർ ഭ​ര​ണ​കൂ​ട​ത്തി​ന്​ ചൈ​ന ഉ​റ​ച്ച പി​ന്തു​ണ വാ​ഗ്​​ദാ​നം​ ചെ​യ്​​ത​ത്. ദേ​ശീ​യ വി​ക​സ​ന രം​ഗ​ത്ത്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മ്യാ​ന്മ​റി​​െൻറ ശ്ര​മ​ങ്ങ​ളെ രാ​ജ്യാ​ന്ത​ര സ​മൂ​ഹം പി​ന്തു​ണ​ക്ക​ണ​മെ​ന്ന്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ചൈ​ന​യു​ടെ ഒൗ​േ​ദ്യാ​ഗി​ക പ​ത്ര​മാ​യ ​േഗ്ലാ​ബ​ൽ ടൈം​സ്​ ക​ഴി​ഞ്ഞ ദി​വ​സം മ്യാ​ന്മ​ർ നേ​താ​വ്​ ഒാ​ങ്​​സാ​ൻ സൂ​ചി​യു​ടെ ​നീ​ക്ക​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. രാ​ഖൈ​നി​ലെ വം​ശീ​യ സം​ഘ​ട്ട​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മു​സ്​​ലിം​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും പ​ത്രം എ​ഡി​റ്റോ​റി​യ​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
 
COMMENTS