Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യകൾക്ക്​...

റോഹിങ്ക്യകൾക്ക്​  ക്യാമ്പുകൾ പണിയുമെന്ന്​ ബംഗ്ലാദേശ്​

text_fields
bookmark_border
rohingya
cancel

ധാ​ക്ക: മ്യാ​ന്മ​റി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്യു​ന്ന നാ​ലു​ ല​ക്ഷ​ത്തോ​ളം റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക ക്യാ​മ്പു​ക​ൾ പ​ണി​യാ​ൻ ബം​ഗ്ലാ​ദേ​ശ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. കോ​ക്​​സ്​ ബ​സാ​റി​ന്​ സ​മീ​പം എ​ട്ട്​ സ്​​ക്വ​യ​ർ കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സൈ​ന്യ​ത്തി​​െൻറ​യും സ​ഹാ​യ​ത്തോ​ടെ 14,000 ക്യാ​മ്പു​ക​ളാ​ണ്​ ​ നി​ർ​മി​ക്കു​ക. ഒ​ാ​രോ ക്യാ​മ്പി​ലും ആ​റ്​ കു​ടും​ബ​ങ്ങ​ളെ താ​മ​സി​പ്പി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ്​ നി​ർ​മാ​ണം. 

കൂ​ടാ​തെ 8500 താ​ൽ​ക്കാ​ലി​ക ക​ക്കൂ​സു​ക​ളും 14 വെ​യ​ർ​ഹൗ​സു​ക​ളും ക്യാ​മ്പി​ന്​ സ​മീ​പ​ത്താ​യി നി​ർ​മി​ക്കും. നാ​ലു ല​ക്ഷം അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​വ പ​ര്യാ​പ്​​ത​മാ​യി​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ബം​ഗ്ലാ​ദേ​ശ്​ ദു​ര​ന്ത നി​വാ​ര​ണ സേ​ന സെ​ക്ര​ട്ട​റി ഷാ ​കാ​മ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ.​എ​ഫ്.​പി​യോ​ട്​ പ​റ​ഞ്ഞു. 10 ദി​വ​സ​ത്തി​ന​കം ക്യാ​മ്പു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച​ രാ​വി​ലെ മു​ത​ൽ അ​ഭ​യാ​ർ​ഥി​ക​ളി​ലെ കു​ഞ്ഞു​ങ്ങ​ളി​ൽ പോ​ളി​യോ, റൂ​ബ​ല്ല കു​ത്തി​വെ​പ്പു​ക​ളും എ​ടു​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshrefugee campRohingyaasiaworld news
News Summary - Bangladesh Build Refugee Camps for Rohingyas -World News
Next Story