പാകിസ്താനിൽ ഒഴിഞ്ഞ ബാലറ്റ് പെട്ടികളും പേപ്പറുകളും കണ്ടെത്തി
text_fieldsകറാച്ചി: പാക് തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണം ശരിവെക്കുന്ന തെളിവുകൾ പുറത്ത്. കറാച്ചിയിലെയും സിയാൽകോടിലെയും റോഡരികിൽനിന്ന് ഒഴിഞ്ഞ അഞ്ച് ബാലറ്റ് പെട്ടികളും നിരവധി പേപ്പറുകളും കണ്ടെത്തി. ജൂൈല 25ന് നടന്ന തെരഞ്ഞെടുപ്പിൽ 116 സീറ്റുകൾ നേടി ഇംറാൻ ഖാൻ നേതൃത്വം നൽകുന്ന പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എന്നായിരുന്നു തെരഞ്ഞെടുപ്പു കമീഷെൻറ ഫലപ്രഖ്യാപനം.
അതിനു പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും വ്യാപകമായ ക്രമക്കേട് നടന്ന സാഹചര്യത്തിൽ സുതാര്യമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് പാകിസ്താൻ മുസ്ലിം ലീഗിെൻറ (നവാസ്) നേതൃത്വത്തിൽ പാർട്ടികൾ സർവകക്ഷിയോഗം ചേർന്ന് ആവശ്യപ്പെട്ടിരുന്നു. സിന്ധ് പ്രവിശ്യയിലെ റോഡരികിലെ ചവറ്റുകൊട്ടയിൽ ബാലറ്റുകളും പെട്ടിയും ഉപേക്ഷിക്കപ്പെട്ട കാര്യം പാകിസ്താൻ പീപ്ൾസ് പാർട്ടി സ്ഥാനാർഥി മോസം അലി ഖുറേശിയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് അതതുമേഖലയിലെ റിേട്ടണിങ് ഒാഫിസറെ സമീപിക്കാൻ പൊലീസ് നിർദേശം നൽകി. ആവശ്യെമങ്കിൽ അവർ അേന്വഷിക്കുമെന്നും അറിയിച്ചു.
ഇവിടെനിന്ന് 12 ബാലറ്റ് പേപ്പറുകളാണ് കണ്ടെടുത്തത്. സിയാൽകോട്ടിൽനിന്ന് അഞ്ച് ഒഴിഞ്ഞ ബാലറ്റ് പെട്ടികളുടെ ലഭിച്ചു. അജ്ഞാതരായ ഒരുസംഘം ആളുകൾ പെട്ടികൾ ഇവിടെ കൊണ്ടിടുകയായിരുന്നുവെന്നാണ് പൊലീസിെൻറ വിശദീകരണം. ബാലറ്റ് പെട്ടികൾ കണ്ടെടുത്ത വാർത്തയറിഞ്ഞ് സിയാൽകോട്ടിലെ എൻ.എ-73 മണ്ഡലത്തിലെ പി.ടി.െഎയുടെ ഉസ്മാൻ ദർ ഒരുസംഘം ആളുകൾക്കൊപ്പം സ്ഥലത്തെത്തി. പി.എം.എൽ^എൻ സ്ഥാനാർഥിയോടാണിദ്ദേഹം പരാജയപ്പെട്ടത്. പി.എം.എൽ പ്രവർത്തകരാണ് ബാലറ്റ്പെട്ടി വലിച്ചെറിഞ്ഞതെന്നാണ് ദറിെൻറ ആരോപണം. അതേസമയം തങ്ങളുടെ േജാലി നന്നായി നിർവഹിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ മറുപടി.
ആഗസ്റ്റ് 14നുമുമ്പ് ഇംറാൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കും
ഇസ്ലാമാബാദ്: പാകിസ്താെൻറ പുതിയ പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ സ്വാതന്ത്ര്യദിനത്തിനു മുമ്പായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.െഎ) അറിയിച്ചു. ആഗസ്ത് 14നാണ് പാകിസ്താൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ രൂപവത്കരണത്തിന് പി.ടി.െഎ ചെറുകക്ഷികളുമായി ചർച്ച തുടരുകയാണ്.
പഞ്ചാബിൽ സഖ്യത്തിന് തയാർ, മുഖ്യമന്ത്രിപദം വേണം ^പി.എം.എൽ (ക്യു)
ലാഹോർ: പഞ്ചാബ് പ്രവിശ്യയിൽ സർക്കാർ രൂപവത്കരണത്തിന് പി.ടി.െഎക്ക് പിന്തുണ നൽകുന്നതിന് പകരമായി മുഖ്യമന്ത്രി സ്ഥാനമോ ഉപപ്രധാനമന്ത്രി പദവിയോ നൽകണമെന്നാവശ്യപ്പെട്ട് പാകിസ്താൻ മുസ്ലിം ലീഗ് (ക്യു) രംഗത്തെത്തി. ശനിയാഴ്ചയാണ് പി.ടി.െഎ രൂപവത്കരിക്കുന്ന സഖ്യസർക്കാറിൽ പങ്കാളിയാവാൻ തയാറാണെന്ന് പി.പി.ക്ക് പിന്നാലെ പി.എം.എൽ (ക്യു) അറിയിച്ചത്.
പഞ്ചാബിൽ പി.എം.എൽ-എൻ 129 സീറ്റുകൾ നേടി മുന്നിലെത്തിയെങ്കിലും സർക്കാർ രൂപവത്കരിക്കാൻ കേവലഭൂരിപക്ഷം തികക്കാനായില്ല. പി.ടി.െഎക്ക് 123 സീറ്റുകളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 149 സീറ്റ് വേണം. അതേസമയം, കൂട്ടുകക്ഷി സർക്കാർ വന്നാലും പ്രധാനമന്ത്രി പദം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് പി.ടി.െഎ വക്താവ് നഇൗമുൽ ഹഖ് പ്രതികരിച്ചു. പി.എം.എൽ(ക്യു)വിന് എട്ടു സീറ്റുണ്ട്. പി.പിക്ക് ആറും. സ്വതന്ത്രർ 28 സീറ്റുകൾ നേടി. ഫലം വന്നയുടനെ ആരുമായും സഖ്യത്തിന് തയാറാണെന്ന് പി.എം.എൽ^ക്യു അറിയിച്ചിരുന്നു. സർക്കാർ രൂപവത്കരണത്തിന് ബദ്ധശത്രുവായ പി.പിയുടെയും സ്വതന്ത്രരുടെയും സഹായം തേടാനും പി.എം.എൽ ശ്രമം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
