Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബാലിയിൽ അഗ്​നിപർവതം...

ബാലിയിൽ അഗ്​നിപർവതം സജീവം: ജാഗത്രാ നിർദേശം; വിമാനത്താവളം അടച്ചു

text_fields
bookmark_border
Volcano
cancel

ഡെംപസർ: ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ മൗണ്ട്​ അഗൗങ്​ അഗ്​നിപർവതം സ്​ഫോടനത്തി​​െൻറ വക്കിൽ. അഗ്​നി പർവതം സജീവമായി പുകയുന്നതിനാൽ ഏതുസമയവും സ്​ഫോടനം പ്രതീക്ഷിക്കുകയാണ്​ അധികൃതർ. രാജ്യത്താകെ അതീവ ജാഗ്രതാ നിർദേശം നൽകി. സുരക്ഷാഭീഷണി മൂലം ബാലി വിമാനത്താവളം അടച്ചു. ഇതോടെ ആയിരക്കണക്കിന്​ വിനോദസഞ്ചാരികൾ ഇന്തോനേഷ്യയിൽ കുടുങ്ങിയിരിക്കുകയാണ്​. 

അഗ്​നി പർവതത്തിൽ നിന്ന്​ 3400 മീറ്റർ ഉയരത്തിൽ കറുത്ത പുക വരുന്നുണ്ട്​. പർവതത്തിൽ നിന്നുയരുന്ന പുകയും ചാരവും വിമാനത്താവളം വരെ എത്തിയതോടെയാണ്​ സർവീസുകൾ റദ്ദാക്കി വിമാനത്താവളം അടച്ചിടാൻ നിർദേശം നൽകിയത്​. നൂറോളം വിമാനങ്ങൾ റദ്ദാക്കുകയും ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്​തു. അഗ്​നിപർവതത്തി​​െൻറ 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരോട്​ ഉടനടി മാറിത്താമസിക്കാനും അധികൃതർ ആവശ്യ​െപ്പട്ടിട്ടുണ്ട്​. 

വിനോദ സഞ്ചാര മേഖലകൾ അഗ്​നിപർവതത്തിൽ നിന്ന്​ വളരെ ദൂരെയാണെങ്കിലും പുകയും ചാരവും മൂലം വിമാനത്താവളം അടച്ചതാണ്​ സഞ്ചാരികളെ വലച്ചത്​. ചൊവ്വാഴ്​ച രാവിലെ വരെ വിമാനത്താവളം തുറക്കില്ല. സ്​ഥിതിഗതികൾ വിലയിരുത്തിയ ശേഷം ചൊവ്വാഴ്​ച സർവ്വീസ്​ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:volcanoairportindonesiaworld newsmalayalam newsBali Mount Agung
News Summary - Bali volcano alert raised to highest level -World News
Next Story