ബാലാകോട്ടിൽ രാജ്യാന്തര മാധ്യമസംഘവുമായി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ബാലാകോട്ട് ആക്രമണത്തിന് 43 ദിവസത്തിനുശേഷം രാജ്യാന്തര മാധ്യമ സം ഘത്തെ എത്തിച്ച് പാക് സൈന്യം. ഇന്ത്യ ആക്രമിച്ച സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ബോംബ് വീണ സ ്ഥലത്ത് വലിയ ഗര്‍ത്തം കണ്ടതായി അവർ പറഞ്ഞു. അതേസമയം, സന്ദര്‍ശനം വൈകിപ്പിച്ചത് ആഘാത ം മറച്ചുെവക്കാനെന്ന് ഇന്ത്യ ആരോപിച്ചു.
തങ്ങളുടെ ലേഖകനും സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ആള്നഷ്ടമുണ്ടായതിെൻറ ലക്ഷണങ്ങള്‍ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികളുമായി കൂടുതൽ സംസാരിക്കുന്നതിന് സംഘത്തിന് വിലക്കുണ്ടായിരുന്നു. പാകിസ്താന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് സന്ദര്‍ശനത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ഇന്ത്യയുടെ അവകാശവാദങ്ങള്‍ പാടെ തള്ളിക്കളയുന്നതാണ് ഇവിടത്തെ കാഴ്ചകളെന്ന് ആസിഫ് ഗഫൂര്‍ പറയുന്നു. ഇന്ത്യ തകര്‍ത്തുവെന്ന് അവകാശപ്പെടുന്നഭീകര പരിശീലന കേന്ദ്രത്തിന് ഒരു കേടുപാടും സംഭവിച്ചില്ലെന്നും സംഘം പറയുന്നു. ആക്രമണം നടന്നുവെന്നുപറയുന്ന മേഖല ജനവാസമില്ലാത്തതും ഒറ്റപ്പെട്ടതുമാണ്.ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കാട്ടിലെ മരങ്ങളും കുറച്ച് കൃഷിഭൂമിയും മാത്രമാണ് തകര്‍ന്നതെന്നാണ് പാക്അവകാശവാദം.