തായ്ലൻഡിെൻറ ഓമനയായ കടൽപ്പശു വിടവാങ്ങി
text_fieldsബാങ്കോക്ക്: തായ്ലൻഡിലെ സമൂഹമാധ്യമങ്ങളിൽ താരമായിരുന്ന എട്ടുമാസം പ്രായമുള്ള കടൽപ്പശു മരണത്തിന് കീഴടങ്ങി. അമിതമായ അളവിൽ പ്ലാസ്റ്റിക് അകത്തുചെന്നാണ് മര ണം സംഭവിച്ചതെന്നാണ് ജീവശാസ്ത്രജ്ഞർ കരുതുന്നത്. തെക്കൻ തായ്ലൻഡിലെ കടൽത്തീരത്തുനിന്നാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ കടൽപശുക്കുട്ടിയെ കണ്ടെത്തിയത്. അന്നുമുതൽ നാവിക വിദഗ്ധരുടെ പരിപാലനത്തിലായിരുന്നു. അവളെ പാലുകുടിപ്പിക്കുന്നതിെൻറയും ഊട്ടുന്നതിെൻറയും ചിത്രങ്ങൾ ബയോളജിസ്റ്റുകൾ പുറത്തുവിട്ടതോടെയാണ് സമൂഹമാധ്യമങ്ങളിൽ താരമായത്.
കഴിഞ്ഞയാഴ്ച കടൽക്കാളയിൽനിന്ന് ക്ഷതമേറ്റതോടെയാണ് അവശയായത്. തുടർന്ന് ചികിത്സക്കായി ക്രാബി പ്രവിശ്യയിലെ മനുഷ്യനിർമിത ദ്വീപിലേക്കു കൊണ്ടുപോയി. പരിശോധനയിൽ പശുക്കുട്ടിയുടെ കുടലിൽ വലിയ അളവിൽ പ്ലാസ്റ്റിക് കണ്ടെത്തി.