ഇംറാൻ ഖാെൻറ രാജി ആവശ്യപ്പെട്ട് പാകിസ്താനിൽ കൂറ്റൻ ആസാദി റാലി
text_fieldsഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ സർക്കാറിെൻറ രാജി ആവശ്യെപ്പട്ട് ഇസ്ലാമാബാദിൽ പടുകൂറ്റൻ ആസാദി റാലി. മൗലാന ഫസലുർ റഹ്മാെൻറ ജംഇയ്യത്ത് ഉലമായെ ഇസ്ലാമിെൻറ നേതൃത്വത്തിലാണ് പ്രതിപക്ഷ റാലി.
ഞായറാഴ്ച കറാച്ചിയിൽ നിന്ന് തുടങ്ങിയ റാലി ബുധനാഴ്ച ലാഹോർ പിന്നിട്ട്, വ്യാഴാഴ്ച രാത്രിയോടെയാണ് ഇസ്ലാമാബാദിെലത്തിയത്. പ്രതിപക്ഷ പാർട്ടികൾ ചേർന്നെടുത്ത തീരുമാനപ്രകാരമാണ് റാലി നടന്നത്. തങ്ങളുടെ ആവശ്യങ്ങൾ ജംഇയ്യത്ത് ഉലമായെ ഇസ്ലാം അധ്യക്ഷൻ മൗലാന ഫസലുർ റഹ്മാൻ ഇന്ന് അവതരിപ്പിച്ചേക്കും.
രാവിലെ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അധികാരത്തിൽ നിന്ന് ഒഴിയാനുള്ള സമയമായെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാന് വ്യക്തമായ സന്ദേശം നൽകാനാണ് മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒരു കുടക്കീഴിൽ അണിനിരന്നതെന്ന് ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.
ഇംറാൻ ഖാൻ ഒരു പാവയാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടേയും അദ്ദേഹത്തെ തെരഞ്ഞെടുത്തവരുടേയും മുമ്പിൽ തല കുനിക്കാൻ രാജ്യം തയ്യാറല്ല. അധികാരത്തിെൻറ കേന്ദ്രം സർക്കാറല്ലെന്നും ജനങ്ങളാണെന്നും അദ്ദേഹംവ്യക്തമാക്കി.