Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുതീ: ദുരിത ബാധിതർക്ക് കെ.എം.സി.സി എൻ.എസ്.ഡബ്ലിയുവിെൻറ കൈത്താങ്ങ്
text_fieldsbookmark_border
സിഡ്നി: ആസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിലുണ്ടായ രൂക്ഷമായ കാട്ടുതീയുമായി ബന്ധപ്പെട്ട് വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്ക് സാന്ത്വനവുമായി കെ.എം.സി.സി എൻ.എസ്.ഡബ്ലിയു ആസ്ട്രേലിയ പ്രവർത്തകർ. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ വളണ്ടിയർ ടീം രൂപീകരിച്ച് വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കമ്മറ്റി നേതൃത്വം നൽകി.
ഭക്ഷണവും തൊഴിലുപകരണങ്ങളും വിതരണം ചെയ്തും വീട് നഷ്ടപ്പെട്ടവർക്ക് താത്ക്കാലിക പാർപ്പിടമൊരുക്കിയും പ്രവർത്തകർ ദുരിത ബാധിതർക്ക് തണലായി.
കെ.എം.സി.സി കമ്മറ്റി അധ്യക്ഷൻ നിയാസ് കണ്ണോത്തിെൻറ നേതൃത്വത്തിൽ ഭാരവാഹികളായ ഷഹീൻ, ഫൈസൽ, നിസാർ ചെമ്പരിക്ക, ഹബീബ്, ആഷിഖ്, അനസ്, മമ്മു സുലൈമാൻ, ആസിഫ്, സഫിയ്യ ചേലാട്ട്, റാനിയ ചെമ്പരിക്ക, ജിസ്നി തിരൂർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Next Story
