ആസ്​ട്രേലിയൻ തെരഞ്ഞെടുപ്പ്;​ ലിബറൽ പാർട്ടി സർക്കാർ രൂപവത്​കരിക്കും

22:43 PM
18/05/2019
മോറിസ​ൺ ഷോർട്ടൻ

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​ഭാ​ഗം വോ​ട്ടു​ക​ളും എ​ണ്ണി​യ​പ്പോ​ൾ നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്​ മോ​റി​സ​​െൻറ ലി​ബ​റ​ൽ പാ​ർ​ട്ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി. 151 സീ​റ്റു​ള്ള പ്ര​തി​നി​ധി സ​ഭ​യി​ലും 76 അം​ഗ സെ​ന​റ്റി​ലെ 40 സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. പ്ര​തി​നി​ധി സ​ഭ​യി​ൽ 76 സീ​റ്റാ​ണു ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

72 സീ​റ്റു​ക​ളു​മാ​യി മു​ന്നി​ലെ​ത്തി​യ ലി​ബ​റ​ൽ പാ​ർ​ട്ടി കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത. ബി​ൽ ഷോ​ർ​ട്ട​ൻ ന​യി​ക്കു​ന്ന ലേ​ബ​ർ പാ​ർ​ട്ടി​ക്ക്​ 63 സീ​റ്റു​ക​ളാ​ണ്​ ല​ഭി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത്ഭു​തം സം​ഭ​വി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ച്ച​തെ​ന്ന്​ മോ​റി​സ​ൺ പ്ര​തി​ക​രി​ച്ചു. മി​ക​ച്ച​വി​ജ​യം നേ​ടി​യ മോ​റി​സ​ണെ ഷോ​ർ​ട്ട​ൻ അ​ഭി​ന​ന്ദി​ച്ചു. ലേ​ബ​ർ പാ​ർ​ട്ടി നേ​തൃ​സ്​​ഥാ​ന​മൊ​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്​​ട്രീ​യ ​േപാ​രി​നി​ടെ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന നേ​തൃ​മാ​റ്റ​വും ആ​ഭ്യ​ന്ത​ര ക​ല​ഹ​വും ത​ള​ർ​ത്തി​യ ആ​സ്​​ട്രേ​ലി​യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ ലേ​ബ​ർ പാ​ർ​ട്ടി അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ. ആ​റു വ​ർ​ഷ​മാ​യി സ​ഖ്യ​ക​ക്ഷി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ക​യാ​ണ്​ ലി​ബ​റ​ൽ പാ​ർ​ട്ടി.

സ്കോ​ട്ട് മോ​റി​സ​ൺ ത​ല​സ്ഥാ​ന​മാ​യ സി​ഡ്നി​യി​ലാ​ണ്​ മ​ത്സ​രി​ച്ച​ത്. ലേ​ബ​ർ നേ​താ​വ് ബി​ൽ ഷോ​ർ​ട്ട​ൻ മെ​ൽ​ബ​ണി​ലും. ജ​ന​പ്രീ​തി​യി​ൽ പി​റ​കി​ലാ​യി​രു​ന്നു ഇ​രു നേ​താ​ക്ക​ളും.

വോ​ട്ട​വ​കാ​ശ​മു​ള്ള​വ​ർ വോ​ട്ടു ചെ​യ്തി​രി​ക്ക​ണ​മെ​ന്നു നി​ബ​ന്ധ​ന​യു​ള്ള ചു​രു​ക്കം ചി​ല രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​സ്ട്രേ​ലി​യ. വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ൽ പി​ഴ​യ​ട​ക്കേ​ണ്ടി വ​രും. 1.6 കോ​ടി​​യി​ലേ​റെ വോ​ട്ട​ർ​മാ​രാ​ണ്​ വി​ധി നി​ർ​ണ​യി​ച്ച​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ടോ​ണി അ​ബോ​ട്ട്​ ആ​ണ്​ പ​രാ​ജ​യ​പ്പെ​ട്ട​വ​രി​ൽ പ്ര​മു​ഖ​ർ.

Loading...
COMMENTS