ഒാർമയായത് മനുഷ്യാവകാശപ്പോരാളി
text_fieldsഇസ്ലാമാബാദ്: അസ്മയുടെ മരണത്തോടെ മനുഷ്യാവകാശപ്പോരാട്ടത്തിെൻറ കാവലാളെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി അവർ നിരന്തരം ശബ്ദമുയർത്തി. സ്ത്രീകൾക്കുള്ള അവകാശങ്ങൾ നേടിയെടുക്കാനായി 1981ൽ വിെമൻസ് ആക്ഷൻ ഫോറം(ഡബ്ല്യു.എ.എഫ്) സ്ഥാപിച്ചു. തൊഴിലിടങ്ങളിൽ പ്രത്യേകിച്ച് നിയമസംവിധാനങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കെതിരെ പോരാടി.
1983ലെ ഹുദൂദ് ഒാർഡിനൻസ് വ്യവസ്ഥകളിലെ സ്ത്രീവിേവചനത്തിൽ പ്രതിഷേധിച്ച് ഡബ്ല്യു.എ.എഫിെൻറ പ്രതിഷേധസംഗമം അരങ്ങേറി. ആ സമരത്തിലൂടെയാണ് അസ്മ ശ്രദ്ധയാകർഷിക്കുന്നത്. അസ്മയുൾപ്പെടെയുള്ള പ്രതിഷേധകരെ കണ്ണീർവാതകവും ലാത്തിയുമുപയോഗിച്ചാണ് പൊലീസ് നേരിട്ടത്. പാകിസ്താനിലെ ദുരഭിമാനകൊലപാതകങ്ങൾക്കെതിരെയും അസ്മ ശബ്ദിച്ചു. അവരുെട സമരത്തിെൻറ ഫലമായാണ് സ്വന്തം ഇഷ്ടപ്രകാരം വരന്മാരെ തിരഞ്ഞെടുക്കാനുള്ള അവകാശം പാക്വനിതകൾക്ക് സ്വായത്തമായത്.
ജനാധിപത്യത്തിനായി ശക്തമായി വാദിച്ച അസ്മ ആദ്യകാലങ്ങളിൽ നിരവധി പോരാട്ടങ്ങളിൽ പെങ്കടുത്തു. എന്നും ജനങ്ങൾക്കൊപ്പം നിന്ന അസ്മ സൈനികകോടതികൾ വധശിക്ഷയുൾപ്പെടെ വിധിച്ച കേസുകൾ സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന് വാദിച്ചു. മതന്യൂനപക്ഷ വിഭാഗങ്ങൾക്കും സാമൂഹികമായി അരികുവത്കരിക്കപ്പെട്ടവർക്കും അത്താണിയായി. 1993ൽ പതിനൊന്നുകാരനായ ക്രിസ്ത്യൻ ബാലനും അവെൻറ അമ്മാവനുമെതിരായ മതനിന്ദ കേസിൽ അസ്മയായിരുന്നു ലാഹോർ ഹൈകോടതിയിൽ അവർക്കായി വാദിച്ചത്. കേസിൽ ഇരുവരെയും കോടതി വെറുതെവിടുകയായിരുന്നു. പാക്വിരുദ്ധ പരാമർശത്തെതുടർന്ന് മുത്തഹിദ ഖ്വാമി മൂവ്മെൻറ് ലണ്ടൻ മേധാവി അൽത്താഫ് ഹുസൈന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നിയന്ത്രണമേർപ്പെടുത്തിയപ്പോൾ ഒരിക്കൽ തന്നെ പുച്ഛിച്ച പാർട്ടിയാണെങ്കിലും ആ കേസ് ഏറ്റെടുക്കാൻ അസ്മ തയാറായി.
തുടർന്ന് അസ്മയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലാഹോർ ഹൈകോടതിക്കുമുന്നിൽ അഭിഭാഷകർ പ്രതിഷേധിച്ചു. സ്വന്തം തത്ത്വങ്ങളിൽ ഉറച്ചുനിന്ന അസ്മ പിന്മാറിയില്ല. പിന്നീട്, 2009-2010ൽ അസ്മ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ മാധ്യമ രംഗത്തുനിന്നടക്കം സമൂഹത്തിെൻറ വിവിധതുറകളിൽനിന്ന് പ്രതിഷേധമുയർന്നു. ഇസ്ലാംവിരുദ്ധയും പാക്വിരുദ്ധയുമായി മുദ്രകുത്തുകയായിരുന്നു അവരെ. ആറുവർഷത്തിനുശേഷം അതേ മാധ്യമങ്ങൾ തന്നെ സമാന തിരഞ്ഞെടുപ്പിലേക്ക് അവർക്ക് പിന്തുണയേകി. ദേശവിരുദ്ധരെന്ന് മുദ്രകുത്തപ്പെട്ട് കാണാതാവുന്ന ആളുകളുടെ കേസുകൾ ഏറ്റെടുക്കാനും അസ്മ തയാറായി. ലാഹോർ കോൺവൻറ് സ്കൂളിൽ പഠിക്കുന്ന കാലത്തും അസ്മ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങളിൽ മുന്നിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
