അഫ്ഗാൻ തെരഞ്ഞെടുപ്പ്: ഗനിക്ക് വിജയമെന്ന് പ്രാഥമിക ഫലങ്ങൾ
text_fieldsകാബൂൾ: അഫ്ഗാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് അശ്റഫ് ഗനിക്ക് വിജയമെന്ന് പ്രാഥമിക ഫലങ്ങൾ. സെപ്റ്റംബർ 28ന് നടന്ന തെരഞ്ഞെടുപ്പിൽ ഗനിക്ക് 50.64 ശതമാനം വോട്ട് ലഭിച്ചെന്നാണ് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. പ്രധാന എതിരാളിയായ അബ്ദുല്ല അബ്ദുല്ലക്ക് 39.52 ശതമാനം വോട്ടാണ് ലഭിച്ചത്. പ്രാഥമിക ഫലം സംബന്ധിച്ച് സ്ഥാനാർഥികളുടെ പരാതികൾ പരിഗണിച്ച ശേഷമാണ് അവസാന ഫലം പ്രഖ്യാപിക്കുക.
എന്നാൽ, ഫലം അംഗീകരിക്കില്ലെന്ന് അബ്ദുല്ലയുടെ ഓഫിസ് അറിയിച്ചു. വോട്ട് കൃത്രിമം സംബന്ധിച്ച തങ്ങളുടെ ന്യായമായ ആവശ്യം പരിഗണിക്കും വരെ ഈ ഫലം അംഗീകരിക്കില്ലെന്നും വാർത്തകുറിപ്പിൽ അറിയിച്ചു. അവസാന ഫലം പ്രഖ്യാപിക്കും മുമ്പ് സ്ഥാനാർഥികൾക്ക് ഫലം സംബന്ധിച്ച് പരാതി നൽകാൻ അവസരമുണ്ട്. പ്രാഥമിക ഫലം ഒക്ടോബർ 19നാണ് പ്രഖ്യാപിക്കേണ്ടിയിരുന്നത്. സാങ്കേതിക പ്രശ്നങ്ങളും വോട്ട് കൃത്രിമം സംബന്ധിച്ച വിവിധ സ്ഥാനാർഥികളുടെ ആരോപണവും മൂലമാണ് ഫലപ്രഖ്യാപനം വൈകിയത്. പരിപൂർണ വിശ്വാസ്യതയോടെയാണ് തങ്ങളുടെ ജോലി പൂർത്തിയാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അധ്യക്ഷ ഹവ്വ ആലം നൂരിസ്താനി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
