Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുശർറഫി​െൻറ...

മുശർറഫി​െൻറ തിരിച്ചറിയൽ കാർഡും പാസ്​ പോർട്ടും റദ്ദാക്കി

text_fields
bookmark_border
മുശർറഫി​െൻറ തിരിച്ചറിയൽ കാർഡും പാസ്​ പോർട്ടും റദ്ദാക്കി
cancel

ഇസ്​ലാമാബാദ്​: പാകിസ്​താൻ പ്ര​സി​ഡ​ൻ​റും സൈ​നി​ക മേ​ധാ​വി​യു​മാ​യ പ​ർ​വേ​സ്​ മു​ശ​ർ​റ​ഫി​​​​​െൻറ പാ​സ്​​പോ​ർ​ട്ടും ദേ​ശീ​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും റദ്ദാക്കിയതായി റിപ്പോർട്ട്​. രാ​ജ്യ​ദ്രോ​ഹ കേ​സി​ൽ വി​ചാ​ര​ണ​ക്ക്​ ഹാ​ജ​രാ​കു​ന്ന​തി​ൽ തു​ട​ർ​ച്ച​യാ​യി വീ​ഴ്​​ച​വ​രു​ത്തി​യ മു​ശ​ർറ​ഫി​നെ​തി​രെ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. 

2007ൽ രാജ്യത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചതിന്​ 2014ലാണ്​ മുശർറഫി​െനതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്​. 2016 മാർച്ച്​ 18 ന്​ മുശർറഫ്​ ചികിത്​സക്കായി ദുബൈയിലേക്ക്​ പോയിരുന്നു. തുടർച്ചയായി കേസിൽ ഹാജരാകാതിരുന്ന അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി പ്രത്യേക കോടതി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ ക​ണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്​തിരുന്നു. മാർച്ചിൽ അദ്ദേഹത്തി​​​​െൻറ കമ്പ്യൂട്ടറൈസ്​ഡ്​ നാഷൽ ​​െഎ.ഡി കാർഡും പാസ്​ പോർട്ടും റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. ഭ​ര​ണ​ഘ​ട​ന​ച്ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ്​ പാ​കി​സ്​​താ​നി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

മുശർറഫി​​​​െൻറ അറസ്​റ്റ്​ രേഖപ്പെടുത്താൻ വേണ്ട ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇതേതുടർന്ന്​ സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണ്​ ദേ​ശീ​യ ഡേ​റ്റാ​ബേ​സ്​ ആ​ൻ​ഡ്​​ ര​ജി​സ്​​ട്രേ​ഷ​ൻ അ​തോ​റി​റ്റി (എ​ൻ.​എ.​ഡി.​ആ​ർ.​എ) അദ്ദേഹത്തി​​​​െൻറ ​െഎ.ഡി കാർഡ്​ റദ്ദാക്കിയത്​. ​െഎ.ഡികാർഡ്​ റദ്ദാക്കിയതോടെ സ്വാഭാവികമായി പാസ്​പോർട്ട്​ റദ്ദാക്കപ്പെടുമെന്ന്​ ദ എക്​സ്​പ്രസ്​ ട്രിബ്യൂൺ റിപ്പോർട്ട്​ ​െചയ്യുന്നു. 

പാസ്​ പോർട്ട്​ റദ്ദാക്കിയാൽ മുശർറഫിന്​​ ഒരു രാജ്യത്തേക്കും യാത്ര ചെയ്യാൻ സാധിക്കി​െല്ലന്നു മാത്രമല്ല, ദുബൈയിൽ കഴിയുന്നതുപോലും അനധികൃതമാവുകയും ചെയ്യും. ഒന്നുകിൽ അദ്ദേഹത്തിന്​ രാഷ്​ട്രീയ അഭയം തേടുകയോ അല്ലെങ്കിൽ പ്രത്യേക രേഖകൾ തയാറാക്കി പാകിസ്​താനിലേക്ക്​ മടങ്ങുകയോ ചെയ്യാം.

ദു​ബൈ​യി​ൽ ക​ഴി​യു​ന്ന മു​ശ​ർ​റ​ഫി​നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഇ​ൻ​റ​ർ​പോ​ളി​​​​​െൻറ സ​ഹാ​യം തേ​ട​ണ​മെ​ന്ന്​ നേ​ര​ത്തെ പ്ര​ത്യേ​ക കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 1999 മു​ത​ൽ 2008 വ​രെ​യാ​ണ്​ മു​ശ​ർ​റ​ഫ്​ പാ​കി​സ്​​താ​ൻ ഭ​രി​ച്ച​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ർ ഭു​​േ​ട്ടാ​യു​ടെ കൊ​ല​പാ​ത​കം ഉ​ൾ​പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ്​ അ​ദ്ദേ​ഹം.  


 

Show Full Article
TAGS:Pervez Musharraf national identity card passport suspended world news malayalam news 
News Summary - arraf’s national identity card, passport suspended - World News
Next Story