കാബൂളിലെ യു.എസ് എംബസിക്ക് സമീപം താലിബാൻ ആക്രമണം: 10 മരണം
text_fieldsകാബൂൾ: സർക്കാറുമായുള്ള സമാധാന സന്ധിയുടെ അകാല ചരമത്തിന് വഴിമരുന്നിട്ട് അഫ്ഗ ാനിസ്താനിൽ വീണ്ടും താലിബാൻ ആക്രമണം. മധ്യകാബൂളിൽ യു.എസ് എംബസിക്കു സമീപം നടന്ന ച ാവേർ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അതീവ സുരക്ഷ മേഖലയായ ഇവിടെയാണ് നാറ്റോ സേനയുടെ ആസ്ഥാനവും അഫ്ഗാൻ ഇൻറലിജൻസ് സർവിസ് കേന്ദ്രവും ദേശീയ സുരക്ഷ കേന്ദ്രവുമുൾപ്പെടെ നിരവധി നയതന്ത്ര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. നിരവധി വാഹനങ്ങളും കടകളും തകർന്നതായി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച ഇൗ മേഖല ലക്ഷ്യംവെച്ച് നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടന്ന് മിനിറ്റുകൾക്കകം താലിബാൻ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. രാജ്യത്ത് വിന്യസിച്ച വിദേശ സൈനികരെ പിൻവലിച്ചാൽ സർക്കാറുമായി സമാധാന സന്ധിക്കു തയാറാണെന്നാണ് താലിബാൻ മുന്നോട്ടുവെച്ച നിർദേശം.