Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ലേ​ഷ്യ​:...

മ​ലേ​ഷ്യ​: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ അ​ൻ​വ​ർ ഇ​ബ്രാ​ഹീം സജീവ രാ​ഷ്​​​ട്രീ​യ​ത്തി​ലേക്ക്​

text_fields
bookmark_border
anwar-ibraham
cancel

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നൊ​രു​ങ്ങി അ​ൻ​വ​ർ ഇ​ബ്രാ​ഹീം. തെ​ക്ക​ൻ തു​റ​മു​ഖ​ന​ഗ​ര​മാ​യ പോ​ർ​ട്ട്​​ ഡി​ക്​​സ​ണി​ലെ എം.​പി​യാ​യി​രു​ന്ന ബാ​ല​ഗോ​പാ​ൽ അ​ബ്​​ദു​ല്ല രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ്​ അ​ൻ​വ​ർ മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മു​ഹ​മ്മ​ദി​​െൻറ പി​ൻ​ഗാ​മി​യാ​യാ​ണ്​ 70കാ​ര​നാ​യ അ​ൻ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്. 20 വ​ർ​ഷം മു​മ്പ്​ ഉ​റ്റ സു​ഹൃ​ത്തും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ൻ​വ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്​ ത​ട​യാ​നാ​ണ്​ മ​ഹാ​തീ​ർ അ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ല​ട​ച്ച​ത്. 2004ലാ​ണ്​ ശി​ക്ഷ ക​ഴി​ഞ്ഞ്​ അ​ൻ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്. 2005ൽ വീണ്ടും തടവിലായി.

​ശ​ത്രു​ത മ​റ​ന്ന്​ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​വ​രും ഒ​ന്നി​ക്കു​ക​യാ​യി​രു​ന്നു. മ​ഹാ​തീ​ർ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ശേ​ഷ​മാ​ണ്​ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്ന അ​ൻ​വ​ർ രാ​ജാ​വ്​ മാ​പ്പു ന​ൽ​കി​യ​തോ​ടെ ജ​യി​ൽ​മോ​ചി​ത​നാ​യ​ത്. അ​ൻ​വ​ർ തി​രി​ച്ചു​വ​ന്നാ​ലു​ട​ൻ അ​ധി​കാ​രം കൈ​മാ​റാ​ൻ ത​യാ​റാ​ണെ​ന്ന്​ മ​ഹാ​തീ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, തി​ര​ക്കി​ട്ട്​ അ​ധി​കാ​രം ഏ​റ്റെ​ടു​ക്കാ​ൻ നീ​ക്ക​മി​ല്ലെ​ന്നാ​ണ്​ അ​ൻ​വ​ർ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaworld newsmalayalam newsanwar ibrahim
News Summary - Anwar Ibrahim to contest vacated Port Dickson-World news
Next Story