മൊറീഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജഗന്നാഥ് സ്ഥാനം മകന് കൈമാറി
text_fieldsപോര്‍ട്ലൂയി: മൊറീഷ്യസിലെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി സര്‍ അനിരുദ്ധ് ജഗന്നാഥ് സ്ഥാനം മകന് കൈമാറി. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളികൂട്ടുന്നതിനിടയിലാണ് മകന്‍ പ്രവിന്ദിന് പ്രധാനമന്ത്രിപദം കൈമാറിയത്. പ്രസിഡന്‍റ് അമീന ഗുറൈബ് ഫക്കീമിന് 86കാരനായ അനിരുദ്ധ് ഒൗദ്യോഗികമായി രാജിനല്‍കി. 2019 വരെയായിരുന്നു അനിരുദ്ധിന്‍െറ കാലാവധി. പ്രവിന്ദ് ധനമന്ത്രിയും ഭരണകക്ഷിയായ മിലിറ്റന്‍റ് സോഷ്യലിസ്റ്റ് മൂവ്മെന്‍റ് പാര്‍ട്ടിയുടെ (എം.എസ്.എം) നേതാവുമാണ്.
എന്നാല്‍, മകന് ഭരണം കൈമാറുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. അടിയന്തരമായി അസംബ്ളി വിളിച്ചുകൂട്ടി നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് പ്രതിപക്ഷനേതാവും മുന്‍ പ്രധാനമന്ത്രിയുമായ പോള്‍ ബെറേങ്കര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
