Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മ്യാന്മറിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകർക്കായി അമൽ ക്ലൂണി
text_fieldsbookmark_border
രാഖൈൻ: മ്യാന്മറിലെ റോഹിങ്ക്യൻ കൂട്ടക്കുരുതി റിപ്പോർട്ട് ചെയ്തുവെന്നാരോപിച്ച് അറസ്റ്റിലായ റോയിട്ടേഴ്സ് വാർത്തഏജൻസിയുടെ മാധ്യമപ്രവർത്തകർക്കായി പ്രമുഖ അഭിഭാഷക അമൽ ക്ലൂണി ഹാജരാകും. മാധ്യമപ്രവർത്തകരായ വാ ലോൺ, ക്യാ സോ എന്നിവരെയാണ് ഒൗദ്യോഗിക രഹസ്യ നിയമപ്രകാരം കഴിഞ്ഞ ഡിസംബറിൽ മ്യാന്മറിൽ അറസ്റ്റ് ചെയ്തത്.
14 വർഷം വരെ തടവ് കിട്ടാവുന്ന കേസാണിത്. കേസ്ഫയൽ താൻ പഠിച്ചിരുന്നെന്നും മാധ്യമപ്രവർത്തകർ ഇരുവരും നിരപരാധികളാണെന്ന് വ്യക്തമായതായും അമൽ ക്ലൂണി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
