പാകിസ്താൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ആക്രമണം; തീവ്രവാദികളുൾപ്പടെ ആറ് പേർ കൊല്ലപ്പെട്ടു
text_fieldsകറാച്ചി: പാകിസ്താൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ തോക്കുധാരികളുടെ ആക്രമണം. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ആക്രമണം നടത്തിയ നാല് തീവ്രവാദികളെ സുരക്ഷാസേന വെടിവെച്ചു കൊന്നു. രണ്ട് സിവിലിയൻമാരും ആക്രമണത്തിൽ കൊലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സ്റ്റോക്ക് എക്സ്ചേഞ്ചിെൻറ ഗേറ്റിന് സമീപമെത്തിയ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞ് പരിഭ്രാന്തി പരത്തിയ ശേഷം പ്രധാന കെട്ടിടത്തിലെത്തി വെടിയുതിർക്കുകയായിരുന്നുവെന്ന് ദ ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് സർജൻ ഡോ.ഖറാർ അഹമ്മദ് അബ്ബാസിയുടെ റിപ്പോർട്ടനുസരിച്ച് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഏഴ് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
പരിക്കേറ്റവരെ കറാച്ചിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രവാദികളിൽ നിന്ന് ഗ്രനേഡുകളും മറ്റ് ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി സ്വകാര്യ ബാങ്കുകളുടേത് ഉൾപ്പടെയുള്ള ടആസ്ഥാനം സ്ഥിതി ചെയ്യുന്നത് സ്റ്റോക് എക്സ്ചേഞ്ചിന് സമീപത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

