Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതികാരം തുടങ്ങി, ഇറാഖിലെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടി -അലി ഖാംനഈ

text_fields
bookmark_border
പ്രതികാരം തുടങ്ങി, ഇറാഖിലെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടി -അലി ഖാംനഈ
cancel

തെഹ്റാൻ: സൈ​നി​ക ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നിയെ അമേരിക്ക ഡോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് തങ്ങൾ പ്രതികാ രം തുടങ്ങിയെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. വ്യോമാക്രമണം വിജയകരമാണെന്നും ഇറാഖിൽ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്നും അലി ഖാംനഈ പറഞ്ഞു.

സുലൈമാനിയുടെ രക്തസാക്ഷിത്വത്തിന് മുന്നിൽ തലകുനിക്കുന്നു. അമേരിക്കയെ നേരിടാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിയും അമേരിക്കക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിലൂടെ അമേരിക്ക കൈ വെട്ടുകയാണ് ചെയ്തത്. എന്നാൽ മേഖലയിലെ അമേരിക്കയുടെ കാല് തന്നെ ഇറാൻ വെട്ടുമെന്നാണ് റൂഹാനി പറഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ali Khamenei about US military base attack-world news
Next Story