ഇദ് ലിബില്‍ വ്യോമാക്രമണം; 21 മരണം
text_fieldsഡമസ്കസ്: സിറിയയിലെ ഇദ് ലിബിലുണ്ടായ വ്യോമാക്രമണത്തില്‍ മൂന്നു കുട്ടികളുള്‍പ്പെടെ 21 മരണം. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍റൈറ്റ്സാണ് വിവരം പുറത്തുവിട്ടത്. റഷ്യയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം.
വീടുകള്‍ക്കുനേരെയും പ്രാദേശിക മാര്‍ക്കറ്റിനുനേരെയുമാണ് ആക്രമണം നടന്നത്. നവംബറിര്‍ ഇദ്ലിബ്, ഹിംസ് എന്നീ പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് റഷ്യ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണിതും. ഹിംസിലെ മിക്ക പ്രദേശങ്ങളും സിറിയന്‍ നിയന്ത്രണത്തിലാണെങ്കിലും ചില ഭാഗങ്ങള്‍ വിമതരുടെ അധീനതയിലാണ്.
അതിനിടെ, സിറിയയിലെ ഉപരോധ നഗരമായ കിഴക്കന്‍ അലപ്പോയില്‍ വ്യോമമാര്‍ഗം ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച് യു.എസും ബ്രിട്ടനും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഡ്രോണുകള്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യാനാണ് തീരുമാനം. അതേസമയം, സിറിയന്‍ സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ സിറിയന്‍ വ്യോമപരിധിയിലൂടെ ഡ്രോണുകള്‍ പറത്തുന്നതെങ്ങനെയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കിഴക്കന്‍ അലപ്പോ വിട്ടുപോകാന്‍ വിമത പോരാളികള്‍ക്ക് സിറിയന്‍ സൈന്യം അന്ത്യശാസനം നല്‍കി. ‘ഒന്നുകില്‍ നഗരം വിടാം, തുടരാനാണ് ഭാവമെങ്കില്‍ മരണം വരിക്കാം’-സൈനിക വക്താവ് ബ്രി. ജനറല്‍ സാമിര്‍ സുലൈമാന്‍ പറഞ്ഞു. കിഴക്കന്‍ അലപ്പോ തിരിച്ചുപിടിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. 60 ശതമാനത്തിലേറെ മേഖല സൈന്യം തിരിച്ചുപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
