രണ്ടാം വയസ്സില്‍ 40 സിഗരറ്റുകള്‍ വലിച്ച അർദി രിസാല്‍ പുകവലി നിർത്തി
text_fieldsജകാര്‍ത്ത: രണ്ടു വയസ്സ് മാത്രമുണ്ടായിരുന്നപ്പോള്‍ ദിവസേന 40 സിഗരറ്റുകൾ വലിച്ചിരുന്ന ഇേന്താനേഷ്യൻ ബാലൻ അർദി രിസാല്‍ പുകവലി പൂർണമായും നിർത്തി. സിഗരറ്റ് സമയത്ത് കിട്ടിയില്ലെങ്കില്‍ ബഹളമുണ്ടാക്കിയിരുന്ന രിസാല്‍ ഈ ദുശ്ശീലത്തിെൻറ പേരില്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
പുകവലി കുറക്കുന്നതിനായി ഇന്തോനേഷ്യന്‍ സർക്കാർ ഇടപെട്ട് പുനരധിവാസ കേന്ദ്രത്തിലാക്കിയതിെൻറ ഫലമായാണ് അല്‍ദി ഈ ദുശ്ശീലത്തിെൻറ പിടിയില്‍നിന്ന് മോചിതനായത്. എന്നാൽ, പിന്നീട് ഭക്ഷണത്തിലേക്കായി അവെൻറ മുഴുവൻ ശ്രദ്ധയും. ഭക്ഷണത്തോടുള്ള അമിത താൽപര്യം രിസാലിനെ പൊണ്ണത്തടിയനാക്കുകയും പിന്നീട് ആ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ, ഇന്ന് പഴയ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനാണ് രിസാല്‍.
ഇപ്പോൾ ഒമ്പതു വയസ്സുള്ള രിസാൽ സ്കൂളിലും പോയിത്തുടങ്ങിയിരിക്കുന്നു. കൂട്ടുകാര്‍ക്കൊപ്പം സ്കൂള്‍ജീവിതം ആസ്വദിച്ച് കഴിയുന്ന അവന് പുകവലിച്ച് രസിച്ചിരുന്ന തെൻറ പഴയ ചിത്രം കാണുമ്പോള്‍ അദ്ഭുതമാണ്. ഇത്തരമൊരു ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാന്‍കൂടി കഴിയുന്നില്ല. നാലാം ക്ലാസിലേക്ക് ജയിക്കുക മാത്രമാണ് ഇപ്പോള്‍ തെൻറ ലക്ഷ്യമെന്നും അല്‍ദി പറയുന്നു. പണ്ട് ഒരു കൈയിൽ പാൽക്കുപ്പിയും മറുകൈയിൽ സിഗരറ്റുമായാണ് രിസാൽ ജീവിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
