Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 5:03 PM GMT Updated On
date_range 29 Oct 2019 5:03 PM GMTഅൽഅസീസിയ ഉരുക്കുമിൽ അഴിമതിക്കേസ്: നവാസ് ശരീഫിന് ജാമ്യം
text_fieldsഇസ്ലാമാബാദ്: അൽഅസീസിയ ഉരുക്കു മിൽ അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്ര ി നവാസ് ശരീഫിന് ഇസ്ലാമാബാദ് ഹൈകോടതി രണ്ടുമാസത്തെ ജാമ്യം അനുവദിച്ചു. ആരോഗ്യ നില കണക്കിലെടുത്താണ് ജാമ്യം നൽകിയത്.
സഹോദരൻ ശഹബാസ് ശരീഫ് നൽകിയ ഹരജിയിലാണ് വിധി. ഈ കേസിൽ ഏഴുവർഷം തടവിനാണ് ശരീഫിനെ ശിക്ഷിച്ചത്. ശരീഫിനെ മോചിപ്പിക്കണമെങ്കിൽ 20 ലക്ഷം രൂപയുടെ രണ്ടു ബോണ്ടുകൾ നൽകണമെന്നും ഉത്തരവുണ്ട്. ജാമ്യകാലാവധി അവസാനിക്കുേമ്പാൾ പഞ്ചാബ് സർക്കാറുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
ലാഹോർ സർവിസസ് ആശുപത്രിയിൽ കഴിയുന്ന ശരീഫിെൻറ നില അതിഗുരുതരമായി തുടരുകയാണ്. രോഗപ്രതിരോധ സംവിധാനം പൂർണമായി തകർന്ന അദ്ദേഹത്തിെൻറ പ്ലേറ്റ്ലറ്റ് നിരക്ക് 2000ത്തിലേക്കു താഴ്ന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കോട് ലഖ്പത് ജയിലിൽ കഴിഞ്ഞിരുന്ന ശരീഫിനെ ഈമാസാദ്യം ചൗധരി പഞ്ചസാര മിൽ അഴിമതിക്കേസിൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഈകേസിൽ കഴിഞ്ഞയാഴ്ച ശരീഫിന് ലാഹോർ ഹൈകോടതി ജാമ്യം നൽകിയിരുന്നു.

Next Story