തായ്വാനെ ‘ചൈനീസ് തായ്പെ’ ആക്കി എയർ ഇന്ത്യ
text_fieldsഹോേങ്കാങ്: എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ ഇനി തായ്വാെൻറ പേര് ചൈനീസ് തായ്പെ എന്നായിരിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള നിർദേശപ്രകാരമാണ് ഇൗ മാറ്റം വരുത്തിയതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. ലോകത്തുടനീളമുള്ള വിമാനക്കമ്പനികൾ തായ്വാനെ സ്വതന്ത്രമായ രാജ്യമായി വിശേഷിപ്പിക്കുന്നതിൽ ചൈന ആശങ്ക ഉയർത്തിയിരുന്നു.
ചൈനീസ് മേഖലയിൽ ഷാങ്ഹായ്, ഹോേങ്കാങ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ സർവിസ് നടത്തുന്നുണ്ട്. എന്നാൽ, തായ്വാനിലേക്ക് എയർ ഇന്ത്യക്ക് സ്വന്തമായി സർവിസ് ഇല്ല.
നിലവിൽ എയർ ചൈനയുമായി സഹകരിക്കുകയാണ്. ഇതാണ് വെബ്സൈറ്റിലെ പേരുമാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
