ജലാലാബാദിൽ ചാവേർ ആക്രമണം; 16 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ ജലാലാബാദിൽ ബുധനാഴ്ച രാവിലെയുണ്ടായ ചാവേർ ആക്രമണത് തിൽ 16 പേർ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് സമീപത്തെ സ്വകാര്യ കമ്പനിയാണ് ഭീകരർ ല ക്ഷ്യം വെച്ചത്. അഞ്ചുപേരാണ് സ്ഥാപനത്തിന് നേരെ ആക്രമണം നടത്തിയത്. രണ്ടു ചാവേറുകളും മൂന്നു തോക്കുധാരികളും. ചാവേർ സ്ഫോടനങ്ങളിലും വെടിവപ്പിലുമാണ് 16 പേർ മരിച്ചത്.
മരിച്ചവരിൽ കമ്പനി ജീവനക്കാരും ഗാർഡുമാരുമുണ്ട്. രണ്ടു ചാേവറുകൾ സ്വയം പൊട്ടിത്തെറിക്കുകയും മൂന്നു തോക്കുധാരികളെ സുരക്ഷാസേന വെടിവെച്ചുകൊല്ലുകയും ചെയ്തു. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിെൻറ ഭാഗമായി താലിബാനും അമേരിക്കയും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആക്രമണം.
