താലിബാൻ തടവുകാരെ വിട്ടയക്കുമെന്ന് അഫ്ഗാൻ
text_fieldsകാബൂൾ: തടവുകൈമാറ്റത്തിെൻറ ഭാഗമായി താലിബാെൻറ മൂന്ന് ഉന്നത നേതാക്കളെ ജയിലിൽന ിന്ന് മോചിപ്പിക്കുെമന്ന് അഫ്ഗാനിസ്താൻ പ്രസിഡൻറ് അഷ്റഫ് ഗനി അറിയിച്ചു. മൂ ന്നുവർഷം മുമ്പ് തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച അമേരിക്കൻ, ആസ്ട്രേലിയൻ പ്രഫസർമാരെ താലിബാൻ മോചിപ്പിക്കുന്നതിനു പകരമായാണിത്.
താലിബാൻ നേതാക്കളായ അനസ് ഹഖാനി, ഹാജി മാലി ഖാൻ, ഹാഫിസ് റാഷിദ് എന്നിവരെയാണ് വിട്ടയക്കുക. കാബൂളിലെ അമേരിക്കൻ യൂനിവേഴ്സിറ്റിക്കു സമീപത്തു നിന്ന് 2016ലാണ് അമേരിക്കയിലെ കെവിൻ കിങ്ങിനെയും ആസ്ട്രേലിയയിലെ തിമോത്തി വീകസിനെയും താലിബാൻ തട്ടിക്കൊണ്ടുപോയത്.
പിന്നീട് താലിബാൻ പുറത്തുവിട്ട വിഡിയോ വഴിയാണ് പ്രഫസർമാർ തടങ്കലിലാണെന്ന് വിവരം അറിഞ്ഞത്. ഇവരെ മോചിപ്പിച്ചാൽ താലിബാൻ നേതാക്കളെ വിട്ടുെകാടുക്കുമെന്ന് അഫ്ഗാൻ പ്രസിഡൻറ് ഉപാധിവെക്കുകയായിരുന്നു. 2006ലാണ് അഫ്ഗാനിസ്താനിൽ അമേരിക്കൻ യൂനിവേഴ്സിറ്റി തുടങ്ങിയത്. പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ള നിരവധി പ്രഫസർമാർ ഇവിടെ അധ്യാപകരായുണ്ട്.