കരാറിൽ ഉടക്കി അഫ്ഗാൻ സർക്കാർ; താലിബാൻ തടവുകാരെ വിട്ടയക്കില്ല
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ കഴിഞ്ഞ ദിവസം യു.എസും താലിബാനും ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകളോട് മുഖംതിരിച്ച് അഫ്ഗാൻ സർക്കാർ. കരാറിലെ വ്യവസ്ഥയായ 5,000 താലിബാൻ തടവുകാരുടെ മോചനം അംഗീകരിക്കില്ലെന്ന് അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനി പറഞ്ഞു. ഈ വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി ഒരു ധാരണയുമുണ്ടായിട്ടില്ലെന്ന് ഗനി വാർത്തലേഖകരോട് പറഞ്ഞു.
ഖത്തറിൽ 30ഓളം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ശനിയാഴ്ച കരാർ നിലവിൽ വന്നത്. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ സാന്നിധ്യത്തിൽ പ്രത്യേക പ്രതിനിധി സൽമി ഖലീൽസാദ്, താലിബാൻ രാഷ്ട്രീയ കാര്യമേധാവി മുല്ല അബ്ദുൽ ഗനി ബറാദർ എന്നിവർ ഒപ്പുവെച്ച കരാർ രാജ്യാന്തര സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. 13,500 യു.എസ് സൈനികരുള്ളത് 135 ദിവസങ്ങൾക്കിടെ 8,000 ആയി ചുരുക്കുമെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
