അഫ്ഗാനിസ്താനിൽ സ്ഫോടനം; 34 മരണം
text_fieldsകാബൂള്‍: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറി ച്ച് ബസ് യാത്രക്കാരായ 34 പേര് കൊല്ലപ്പെട്ടു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികള ുമാണ്. 17 പേർക്ക് പരിക്കേറ്റു. കാന്തഹാര്‍-ഹെറാത് ഹൈവേയില്‍ വെച്ചാണ് ബസ് പൊട്ടിത്തെറി ച്ചത്. നാറ്റോ-അഫ്ഗാൻ സൈനികരെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിെൻറ പിന്നിൽ താലിബാൻ ആണെന്ന് ഫറാ പ്രവിശ്യ വക്താവ് മുഹിബ്ബുല്ല മുഹിബ്ബ് ആരോപിച്ചു. എന്നാൽ,താലിബാന് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. മറ്റൊരു സായുധ സംഘവും ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കും സ്വാധീനമുള്ള മേഖലയാണിത്. രാജ്യത്ത് തദ്ദേശവാസികൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ താലിബാനും അഫ്ഗാൻ പ്രതിനിധികളും ദോഹയിൽ നടന്ന ചർച്ചയിൽ തീരുമാനത്തിലെത്തിയിരുന്നു. 18 വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അഫ്ഗാനിൽ വീണ്ടും രക്തരൂഷിത ആക്രമണങ്ങൾ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് യു.എൻ അപലപിച്ചു. കഴിഞ്ഞ ദിവസം കാന്തഹാര്‍ പ്രവിശ്യയിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷാ വാലി കോട്ടില്‍ അഫ്ഗാന് സൈനികെൻറ വെടിയേറ്റ് രണ്ട് യു.എസ് സൈനികരും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
ക്യാമ്പിനുള്ളില്‍ നടന്ന വെടിവെപ്പിലാണ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം 11 യു.എസ് സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. നിലവില്‍ 14,000ത്തോളം യു.എസ് സൈനികരാണ് അവിടെയുള്ളത്. നാറ്റോയുടെ കീഴിലായി മൊത്തം 23,000 സൈനികരാണ് രാജ്യത്ത് അവശേഷിക്കുന്നത്.