Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിൽ...

അഫ്ഗാനിൽ കൂട്ടക്കുരുതി: 30 ഗ്രാമീണരെ ഭീകരർ വധിച്ചു

text_fields
bookmark_border
അഫ്ഗാനിൽ കൂട്ടക്കുരുതി: 30 ഗ്രാമീണരെ ഭീകരർ വധിച്ചു
cancel

കാബുൾ: അഫ്​ഗാനിസ്താനിലെ ഗോർ പ്രവിശ്യയിൽ കുട്ടികളടക്കം 30 പേരെ ഭീകരർ കൊലപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് അഫ്ഗാൻ പൊലീസ് അറിയിച്ചു. ഇസ്ലാമിക്​ സ്റ്റേറ്റിനെതിരായ സർക്കാറി​​െൻറ നടപടികളിൽ പ്രതിഷേധിച്ചാണ്​ കൊലപാതകം എന്നാണ്​ സൂചന. ചൊവ്വാഴ്​ച രാത്രിയോടു കൂടിയാണ്​ െഎ.എസ്​ ഇൗ ക്രൂരകൃത്യം നടപ്പിലാക്കിയത്​. എന്നാൽ ഐ.എസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ചൊവ്വാഴ്ച ​പ്രദേശവാസികളുടെ സഹായത്തോടുകുടി ​െഎ.എസിനെതിരെ നടപടിരകളെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ്​ കൊല നടത്തിയ​െതന്നാണ്​ സുചനയെന്ന്​ ഗോർ ഗവർണർ പറഞ്ഞു. ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് ​30 മൃതദേഹങ്ങളും കണ്ടെത്തിയത്​.

അമേരിക്കൻ അധിനിവേശത്തിനു ശേഷം അഫ്ഗാനിസ്താനിൽ താലിബാന്​സ്വാധിനം നഷ്ടപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ ഐ.എസ് ഭീകരരാണെങ്കിൽ താവിബാന്‍റെ വിടവിൽ അവർ ശക്തിപ്പെടാനാണ് സാധ്യത

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isafganisthan
News Summary - Afghanistan: 30 civilians shot dead in Ghor province
Next Story