അഫ്ഗാൻ തെരഞ്ഞെടുപ്പ്: വിജയമവകാശപ്പെട്ട് അബ്ദുല്ല രംഗത്ത്
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയമവകാശപ്പെട്ട് പ്രധാന സ് ഥാനാർഥികളിലൊരാളായ അബ്ദുല്ല അബ്ദുല്ല രംഗത്ത്. അഫ്ഗാൻ സർക്കാറിെൻറ ചീഫ് എക ്സിക്യൂട്ടിവും പ്രസിഡൻറ് അശ്റഫ് ഗനിയുടെ മുഖ്യ എതിരാളിയുമാണ് അബ്ദുല്ല. ശനി യാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിനുശേഷം ഔദ്യോഗിക ഫലപ്രഖ്യാപനം വരുംമുമ്പാണ് അബ്ദുല്ലയുടെ അവകാശവാദം. പ്രസ്താവന അപക്വമാണെന്ന് അഫ്ഗാനിസ്താൻ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ (ഐ.ഇ.സി) അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിൽ തങ്ങൾക്കാണ് ഏറ്റവുമധികം വോട്ടുലഭിച്ചതെന്ന് വാർത്തസമ്മേളനത്തിൽ അബ്ദുല്ല പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ഐ.ഇ.സി പ്രഖ്യാപിക്കും. കൂടുതൽ വോട്ടുകൾ തങ്ങൾക്ക് ലഭിച്ചതിനാൽ രണ്ടാംഘട്ട വോട്ടെടുപ്പിലേക്കു നീങ്ങില്ല. തങ്ങളുടെ സംഘം പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2009, 2014 തെരഞ്ഞെടുപ്പുകളിൽ തോറ്റശേഷമാണ് മൂന്നാമങ്കത്തിന് ഇത്തവണ അബ്ദുല്ല ഇറങ്ങിയത്.
അതേസമയം, അബ്ദുല്ലയുടെ പ്രസ്താവന അപക്വമാണെന്നാരോപിച്ച് മുതിർന്ന ഐ.ഇ.സി ഉദ്യോഗസ്ഥൻ ഹബീബ് റഹ്മാൻ നാങ് രംഗത്തെത്തി. സ്വയം വിജയിയായി പ്രഖ്യാപിക്കാൻ ഒരു സ്ഥാനാർഥിക്കും അവകാശമില്ല. നിയമപ്രകാരം ഐ.ഇ.സിയാണ് വിജയിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒക്ടോബർ 19നകം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ചില ഉദ്യോഗസ്ഥർ ഇടപെട്ടതായി അബ്ദുല്ല ആരോപിച്ചു. ഉദ്യോഗസ്ഥർ ബാലറ്റുകൾ കൂട്ടിക്കലർത്തുന്നതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് അബ്ദുല്ല ആരോപണവുമായി രംഗത്തെത്തിയത്. ഒന്നാമതെത്തുന്നയാൾ 50 ശതമാനത്തിലധികം വോട്ടുനേടിയാലേ വിജയിയാകൂ. അല്ലാത്തപക്ഷം ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവർ തമ്മിൽ നവംബറിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും.
പ്രസിഡൻറ് പദത്തിലേക്ക് സ്ഥാനാർഥികളായി കുറേപേരുണ്ടെങ്കിലും ഗനിയും അബ്ദുല്ലയും തമ്മിലാണ് പോരാട്ടം.
2014 തെരഞ്ഞെടുപ്പിലും മുഖ്യ എതിരാളികളായിരുന്ന ഇരുവരും തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതായി ആരോപിക്കുകയും വിജയിച്ചതായി അവകാശപ്പെടുകയും ചെയ്തതിനെ തുടർന്ന് ഭരണഘടന പ്രതിസന്ധി രൂപപ്പെട്ടിരുന്നു. അന്നത്തെ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ സമവായത്തെ തുടർന്ന് ഗനിയെ പ്രസിഡൻറും അബ്ദുല്ലയെ ചീഫ് എക്സിക്യൂട്ടിവുമാക്കി ഐക്യസർക്കാർ രൂപവത്കരിച്ചാണ് പ്രതിസന്ധി മറികടന്നത്.