താലിബാൻ- അമേരിക്ക കരാറിന് സാധ്യത: അഫ്ഗാൻ സമാധാനത്തിലേക്ക്
text_fieldsകാബൂൾ: 18 വർഷത്തിലധികം നീണ്ട അമേരിക്കയുെട അഫ്ഗാനിസ്താൻ അധിനിവേശം അവസാനിക്ക ാൻ സാധ്യത. അമേരിക്കൻ സേനയുടെ പിന്മാറ്റം സംബന്ധിച്ച കരാറിൽ ജനുവരി അവസാനത്തോടെ ഒ പ്പിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കി.
അമേരിക്കയുമായി ചർച്ചകൾ നടന്നതായും സൈനിക ഓപറേഷനുകൾ കുറക്കാൻ തീരുമാനിച്ചതായും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പാകിസ്താൻ ദിനപത്രമായ ‘ദ ഡോണി’നോട് പറഞ്ഞു. അമേരിക്കയുമായി സമാധാന കരാറിൽ ഒപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷ. കരാറിൽ ഒപ്പിടുംമുമ്പുതന്നെ ഏതാനും ദിവസത്തെ വെടിനിർത്തലിനും സാധ്യതയുണ്ട്.
ഈ മാസം അവസാനിക്കും മുേമ്പ കരാറിലെത്താൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് സുഹൈൽ ഷഹീൻ പറഞ്ഞു. അഫ്ഗാൻ സൈന്യത്തിനു നേരെയുള്ള ആക്രമണവും കുറച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കൽ, വിദേശ സേനകളുടെ പിന്മാറ്റം എന്നീ വിഷയങ്ങളിൽ ഒരു വർഷത്തിലധികമായി ദോഹ കേന്ദ്രീകരിച്ച് താലിബാനും അമേരിക്കയും ചർച്ച നടത്തിവരുകയാണ്. 2019 സെപ്റ്റംബറിൽ കരാർ ഒപ്പിടുന്നതിന് സാധ്യത തെളിഞ്ഞെങ്കിലും താലിബാെൻറ അക്രമം ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിൻവാങ്ങി. ഇേപ്പാൾ മുന്നോട്ടുവെച്ച കരാറിനും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അംഗീകാരം ലഭിക്കണം.