അഫ്ഗാൻ സൈന്യം 11 താലിബാൻ ഭീകരരെ വധിച്ചു 

12:48 PM
29/10/2019
afghan-army-201019.jpg

കാബൂൾ: അഫ്ഗാനിസ്താന്‍റെ കിഴക്കൻ പ്രവിശ്യയായ നാംഗർഹറിൽ നടന്ന ഏറ്റുമുട്ടലിൽ 11 താലിബാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. എട്ട് ഭീകരരെ പിടികൂടിയതായും സൈന്യം പറഞ്ഞു. 

വൻ ആയുധശേഖരം പിടികൂടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താലിബാന്‍റെ ആയുധനിർമാണ ശാല പ്രവർത്തിച്ചിരുന്ന ബലീൽ ഖേൽ മേഖലയിലാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാൻ ഇന്‍റലിജൻസ് ഏജൻസി അറിയിച്ചു. 

Loading...
COMMENTS