അഫ്​ഗാനിസ്താനിൽ കാർ ബോംബ്​ സ്​ഫോടനം; എട്ട്​ മരണം

14:20 PM
07/07/2019
blast

കാബൂൾ: അഫ്​ഗാനിസ്​താനിലെ ഗസ്​നിയിൽ കാർ ബോംബ്​ സ്​ഫോടനത്തിൽ എട്ട്​ പേർ കൊല്ലപ്പെടുകയും 50 പേർക്ക്​ പരി​േക്കൽക്കുകയും ചെയ്​തു. ആക്രമണത്തിൻെറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്​. 

ഗസ്​നിയിലെ ഇൻറലിജൻസ്​ യൂണിറ്റ്​ ലക്ഷ്യമിട്ടുള്ള ആക്രമണമാണ്​ നടന്നതെന്ന്​ പ്രൊവിൻഷ്യൽ കൗൺസിൽ അംഗം ഹസൻ റാസ യൂസഫ്​ പറഞ്ഞു. നാഷണൽ ഡയറക്​ടറേറ്റ്​ ഓഫ്​ സെക്യൂരിറ്റി(എൻ.ഡി.എസ്​) അംഗങ്ങളാണ്​ കൊല്ലപ്പെട്ട എട്ടു പേരുമെന്ന്​ അൽ ജസീറ റിപ്പോർട്ട്​ ചെയ്​തു. 

താലിബാ​​േൻറയും അഫ്​ഗാൻ സർക്കാറി​േൻറയും പ്രതിനിധികൾ പ​ങ്കെടുക്കുന്ന ദ്വിദിന കോൺഫറൻസ്​ ഖത്തർ തലസ്ഥാനമായ ദോഹയിൽ പുരോഗമിച്ചുകൊണ്ടിരിക്കെയാണ്​ ഗസ്​നിയിലെ സ്​ഫോടനം.

Loading...
COMMENTS