Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ കാർ ബോംബ്​...

അഫ്​ഗാനിൽ കാർ ബോംബ്​ സ്​ഫോടനം: 12 മരണം

text_fields
bookmark_border
അഫ്​ഗാനിൽ കാർ ബോംബ്​ സ്​ഫോടനം: 12 മരണം
cancel

കാബൂൾ: അഫ്​ഗാനിസ്​താനിലെ വാർദക്​ പ്രവിശ്യയിലുണ്ടായ ചാവേർ കാർ ബോംബ്​ സ്​ഫോടനത്തിൽ 12 പേർ കൊല്ല​പ്പെട്ടു. 27 പേർക്ക്​ പരിക്കേറ്റു. വാർദക്​ പ്രവിശ്യയിലെ സൈനിക താവളത്തിന്​ സമീപമാണ്​ സ്​ഫോടനം നടന്നത്​.

തിങ്കളാഴ്​ച രാവിലെ പ്രാദേശിക സമയം ഏഴുമണിയോടെയാണ്​ പ്രധാന സൈനികകേന്ദ്രമായ മൈദാൻ ശഹറിൽ സ്​ഫോടനം നടന്നത്​. മൂന്നുപേർ ഉഗ്രശേഷിയുള്ള സ്​ഫോടക വസ്​തുക്കൾ ഒളിപ്പിച്ച കാറുമായി മിലിട്ടറി ബേസിനടുത്തേക്ക്​ വരികയായിരുന്നു. കാർ നിർത്തി സൈനിക താവളത്തിലേക്ക്​ അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേരെ സൈനികർ വെടിവെച്ചു വീ​ഴ്​ത്തി. ഇൗ സമയം കാറിൽ ഒളിപ്പിച്ച ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്​ഫോടനത്തി​​​െൻറ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. എന്നാൽ ഇക്കാര്യം ഒൗദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthancar bomb blastworld news
News Summary - Afgan Car Bomb attack killed 12 in Afganistan - World news
Next Story