Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'സോറി സിറിയ'...

'സോറി സിറിയ' കാമ്പൈനുമായി ഇറാൻ ആക്ടിവിസ്റ്റുകൾ

text_fields
bookmark_border
സോറി സിറിയ കാമ്പൈനുമായി ഇറാൻ ആക്ടിവിസ്റ്റുകൾ
cancel

തെഹ്റാൻ: സിറിയയിൽ ഇറാൻ സർക്കാർ നടത്തിയ സൈനിക ഇടപെടലിൽ മാപ്പപേക്ഷയുമായി ഒരു വിഭാഗം ഇറാൻ ആക്ടിവിസ്റ്റുകൾ രംഗത്ത്. തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാനും ഒപ്പു ശേഖരണം നടത്താനുമായി സോറി സിറിയ എന്ന പേരിലാണ്​ഇവർ നവമാധ്യമങ്ങളിൽ കാമ്പയിൻ നടത്തുന്നത്​.

ഖുദ്സ് ഫോഴ്സിനെ അയച്ച്​ സിറിയൻ പ്രതിസന്ധിയിൽ വിനാശകരമായ ഇടപെടൽ നടത്തിയ ഇറാ​െൻറ നിലപാടിനെ അപലപിക്കൽ ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണെന്ന്​ വിശ്വസിക്കുന്നു. സിറിയൻ ജനതക്ക്​സമാധാനവും ശാന്തയും ആശംസിക്കുന്നു.

അന്യാധീനപ്പെട്ട മനുഷ്യവകാശങ്ങൾ വിണ്ടെടുക്കാനുള്ള സിറിയൻ ജനതയുടെ ആഗ്രഹത്തെ പിന്തണക്കുന്നതായും ഫോക്സ്​ ന്യൂസിലെ മാധ്യമ വിശകലന വിദഗ്ധയും ഇറാൻ രാഷ്​ട്രീയ നിരീക്ഷകയുമായ ലിസ ദഫ്താരി പറഞ്ഞു.

സിറിയയില്‍ 2011 മാര്‍ച്ചില്‍ തുടക്കം കുറിച്ച ജനകീയ വിപ്ലവത്തെ അടിച്ചമര്‍ത്തുന്നതില്‍ അസദ് ഭരണകൂടത്തിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് ഇറാനാണ്. സിറിയൻ സംഘട്ടനത്തിൽ ഇതുവരെ രണ്ടര ലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കിനാളുകൾക്ക്​ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്​.

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syrian crisis
News Summary - Activists urge Iranian government to take in refugees
Next Story