മസ്ഊദ് അസ്ഹർ: സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് യു.എസിനോട് ചൈന
text_fieldsയുനൈറ്റഡ് നാഷൻസ്: പാക് ഭീകര സംഘടനയായ ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹ റിനെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി യു.എസ്. ബ്രിട്ടെൻറയും ഫ്രാന് സിെൻറയും പിന്തുണയോടെയാണ് യു.എന്‍ രക്ഷാസമിതിയില്‍ യു.എസ് പ്രമേയം അവതരിപ്പിച്ചത ്. രണ്ടാഴ്ച മുമ്പ് മസ്ഊദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം ചൈന തടഞ്ഞതി നുപിന്നാലെയാണ് യു.എസിെൻറ പുതിയ നീക്കം.
15 അംഗങ്ങളുള്ള യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ മസ്ഊദിെൻറ സ്വത്ത് കണ്ടുകെട്ടും. യാത്രാവിലക്കും ആയുധ ഉപരോധവും ഏര്‍പ്പെടുത്തുകയും ചെയ്യും. ബ്രിട്ടൻ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് യു.എസ് പ്രമേയം കൈമാറിയിട്ടുണ്ട്. എന്നാല്‍ പ്രമേയം പാസാക്കാൻ ചൈനയുടെ പിന്തുണ കൂടിയേ തീരൂ. മസ്ഊദിന് ഭീകരസംഘടനയായ അൽഖാഇദയുമായുളള ബന്ധം വ്യക്തമാക്കുന്നതാണു പ്രമേയം.
പുൽവാമ ഭീകരാക്രമണത്തിെൻറ ആസൂത്രകൻ മസ്ഊദാണെന്നും അതിനാൽ അൽഖാഇദ, ഐ.എസ്, ഉപരോധപ്പട്ടികയിൽ പേരുചേർക്കണമെന്നാണ് ആവശ്യം. അൽ ഖാഇദയും ബിൻലാദിനുമായി അടുത്ത ബന്ധമുണ്ടായിരുന്ന മസ്ഉൗദ്, 1990 കളുടെ തുടക്കത്തിലാണ് ഭീകരസംഘടനയായ ഹർക്കത്തുൽ മുജാഹിദീന്‍ രൂപം നൽകിയത്. 1994ൽ ഇന്ത്യയിൽ പിടിയിലായി. എന്നാൽ 1999 ൽ കാന്തഹാറിൽനിന്ന് ഇന്ത്യൻ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതിനു പകരമായി വിട്ടയക്കപ്പെട്ടു. ജയിലിൽനിന്നു മോചിതനായ ശേഷം 2000ത്തിലാണ് ജയ്ശെ മുഹമ്മദ് സ്ഥാപിച്ചത്.
ഏതുനീക്കവും ശ്രദ്ധിച്ചുവേണമെന്ന് ചൈന
ബെയ്ജിങ്: മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാനുള്ള യു.എസ് നീക്കത്തിനെതിരെ ചൈന. യു.എസിെൻറ ഇടപെടൽ പ്രശ്നം വഷളാക്കാനേ സഹായിക്കൂ.
മറ്റു രാജ്യങ്ങളുടെ സാഹോദര്യത്തെയും അത് ഇല്ലാതാക്കും. പ്രമേയം കൊണ്ടുവരാനുള്ള ശ്രമം രക്ഷാസമിതിയുടെ അധികാരത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഇത്തരം വിഷയങ്ങളിൽ യു.എസ് ജാഗ്രത പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് മുന്നറിയിപ്പു നൽകി. പ്രമേയം പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.