അബൂബക്കർ അൽബഗ്ദാദിയെന്ന െഎ.എസ് ഭീകരൻ
text_fieldsബഗ്ദാദ്: ലോകം മുഴുവൻ ചർച്ചയായ അബൂബക്കർ അൽബഗ്ദാദിയെന്ന ഇസ്ലാമിക് സ്റ്റേറ്റ ് ഭീകരനെ വധിക്കാൻ കഴിഞ്ഞതിെൻറ ആഹ്ലാദപ്രഖ്യാപനമാണ് അക്ഷരാർഥത്തിൽ യു.എസ് പ്രസിഡൻ റ് ഡോണൾഡ് ട്രംപിെൻറത്. സിറിയയിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന പ്രഖ്യാപനത്തോ ടെ വെട്ടിലായ ട്രംപിന് മുഖംരക്ഷിക്കാനുള്ള അവസരമാണിത്. മാത്രമല്ല ഡെമോക്രാറ്റുക ളുടെ ഇംപീച്ച്മെൻറ് നടപടികൾക്കെതിരായ പിടിവള്ളിയും.
അൽഖാഇദ തലവൻ ഒസാമ ബിൻ ലാ ദിനു സമാനമായി യു.എസ് കണക്കാക്കിയിരുന്ന ഭീകരനാണ് ബാഗ്ദാദി. ബഗ്ദാദിയെ കൊലപ്പെടു ത്താനോ പിടികൂടാനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (ഏകദേശം 60 കോടി രൂപ) പ്രതിഫലം ന ല്കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു. പലതവണ ബഗ്ദാദി കൊ ല്ലപ്പെട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അതെല്ലാം തള്ളി ഓരോ തവണയും ബഗ്ദാദി ‘ഉയിർത്തെഴുന്നേൽക്കുക’യായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബഗ്ദാദിയുടെ സന്ദേശം പുറത്തുവന്നത്.
മധ്യ ഇറാഖിലെ സമാറ നഗരത്തിൽ 1971ലാണ് ബഗ്ദാദി ജനിച്ചത്. ഇബ്രാഹിം അവാദ് ഇബ്രാഹിം അൽ ബാദ്രി എന്നാണ് യഥാർഥ പേര്. പഠനത്തിൽ ഏറെ പിന്നാക്കംനിന്ന വിദ്യാർഥിയായിരുന്നു. ഇറാഖ് സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും കാഴ്ചക്കുറവ് വി ല്ലനായി. പിന്നീടാണ് അൽഖാഇദയുടെ ഇറാഖി ഘടകത്തിെൻറ നേതാവായി മാറുന്നത്. ഇസ്ലാമിക് സ്റ്റേറ്റിെൻറ രൂപവത്കരണത്തിെൻറ ചവിട്ടുപടിയായിരുന്നു അത്. 2010ൽ ബഗ്ദാദി ഐ.എസിെൻറ തലപ്പത്തെത്തി.
2014ൽ ഇറാഖിലും സിറിയയിലും ആധിപത്യം നേടാൻ ഐ.എസിനു കഴിഞ്ഞു. അതോടെ മുഖംമൂടിയൊഴിവാക്കി ആഗോള മുസ്ലിം സമൂഹത്തിെൻറ നേതാവായി സ്വയം അവരോധിച്ച് ബഗ്ദാദി രംഗത്തുവന്നു. ലോകത്തുള്ള എല്ലാ മുസ്ലിം സംഘടനകളും ഈ പ്രഖ്യാപനം തള്ളിക്കളയുകയായിരുന്നു. എന്നാൽ, ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്ന് നൂറുകണക്കിനു യുവതീയുവാക്കൾ ബഗ്ദാദിയുടെ ആശയങ്ങളിൽ ആകൃഷ്ടരായി സിറിയയിലേക്കും ഇറാഖിലേക്കുമെത്തി. യുവതികൾ പിന്നീട് ഐ.എസിെൻറ ലൈംഗിക അടിമകളായി മാറി.
ഇറാഖ്, സിറിയ രാജ്യങ്ങളിൽനിന്ന് ഐ.എസിനെ പുറത്താക്കാൻ യു.എസിെൻറ നേതൃത്വത്തിൽ നീക്കം തുടങ്ങി. ഇറാഖിലെ പല ഭാഗങ്ങളും സൈന്യം ഭീകരരിൽനിന്ന് തിരിച്ചു പിടിച്ചു. കഴിഞ്ഞ മാർച്ചിൽ സിറിയയിലെ ബാഗൂസ് നഗരവും ഐ.എസ് മുക്തമാക്കാൻ കഴിഞ്ഞു. അപ്പോഴും രക്ഷപ്പെട്ട ഭീകരസംഘം തിരിച്ചുവരുമെന്ന ഭീതി നിലനിൽക്കുന്നുണ്ടായിരുന്നു. അടുത്തിടെ സിറിയയിൽ കുർദ് സേനക്ക് നൽകിവന്ന പിന്തുണ യു.എസ് പിൻവലിച്ചതോടെ ആശങ്ക വർധിച്ചു. ബഗ്ദാദി െകാല്ലപ്പെട്ടുവെന്ന വാർത്ത വിശ്വസിക്കാമെങ്കിൽ ഐ.എസ് നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരിക്കുമത്. ബാഗ്ദാദിയുടെ മരണത്തിൽ ഭീകരിൽ നിന്ന് ഏതുനിമിഷവും തിരിച്ചടി പ്രതീക്ഷിക്കുന്നതായി കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് പറഞ്ഞു. ജന്മദേശമായ ഇറാഖുമായി അതിർത്തി പങ്കിടുന്ന സിറിയൻ ഗ്രാമത്തിലാണ് ഭാര്യമാർക്കും കുട്ടികൾക്കും മറ്റു ബന്ധുക്കൾക്കുമൊപ്പം ബഗ്ദാദി ഒളിവിൽ കഴിഞ്ഞത്. ശനിയാഴ്ച ബഗ്ദാദിക്കെതിരായ നീക്കം യു.എസ് ശക്തമാക്കിയതോടെ പിടികൊടുക്കുകയല്ലാതെ മറ്റു വഴികളില്ലാതായി.
ഇറാഖിൽനിന്ന് സിറിയയിലെ ഇദ്ലിബിൽ ഭാര്യമാർക്കും സഹോദരങ്ങൾക്കുമൊപ്പം ഒളിവിൽ കഴിയുകയാണ് ബഗ്ദാദി എന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു യു.എസ് സൈന്യത്തിെൻറ നടപടി.പിടിക്കപ്പെടുമെന്നായപ്പോൾ സ്ഫോടകവസ്തുക്കൾ ശരീരത്തിൽ വെച്ചുെകട്ടി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ ബഗ്ദാദിയുടെ രണ്ടു ഭാര്യമാരും മൂന്ന് മക്കളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 11 കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനും സാധിച്ചു. ചിതറിച്ചെറിച്ച ബഗ്ദാദിയുടെ മൃതദേഹം ഡി.എൻ.എ പരിശോധന നടത്തിയാണ് മരണം സ്ഥിരീകരിച്ചത്.
സൈനികനീക്കത്തിെൻറ ദൃശ്യങ്ങൾ ഇറാഖി ടെലിവിഷൻ ചാനലുകളും സംപ്രേഷണം ചെയ്തു. സ്ഫോടനം മൂലം ഭൂമിയിലുണ്ടായ ഗര്‍ത്തം, രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍ എന്നിവയുടെ രാത്രിദൃശ്യങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ബഗ്ദാദിയുടെ രഹസ്യതാളവം കണ്ടെത്താന്‍ ഇറാഖി ഇൻറലിജന്‍സ് ഏജന്‍സികള്‍ സഹായിച്ചിട്ടുണ്ടെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. തുർക്കിയും കൂടെ നിന്നു.
ബഗ്ദാദിയുടെ മരണം സുപ്രധാന നിമിഷമാണെന്നും ഐ.എസിനെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ഭീകരതക്കെതിരായ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ലാണിതെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ പ്രതികരണം. പോരാട്ടം തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.