ന്യൂഡൽഹി: പാകിസ്താനിൽ സൈന്യത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ ഒമ്പത് പേർ മരിച്ചു. ബലൂചിസ്താനിനടുത്ത ് സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 11 പേർക്ക് ഗുരുതര പരിക്കേറ്റു. സൗദി അറേബ്യ രാജാവ് മുഹമ്മദ് ബിൻ സൽമാൻ പാകിസ്താനിൽ എത്തി മണിക്കൂറുകൾക്കകമാണ് ഭീകരാക്രമണം ഉണ്ടാവുന്നത്.
ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ടും ബലൂചിസ്താൻ റിപബ്ലിക്കൻ ഗാർഡും സംഭവത്തിെൻറ ഉത്തരാവദിത്തം ഏറ്റെടുത്തിട്ടുണ്ട്. പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ശെ മുഹമ്മദ് ഭീകരവാദി സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഇടിച്ചുകയറ്റി 40 സൈനികർ മരിച്ച സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പാകിസ്താനിൽ ചാവേറാക്രമണം അരങ്ങേറുന്നത്.