ലാേഹാറിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് ജീവനോടെ കത്തിച്ചു
text_fieldsലാഹോർ: പഞ്ചാബ് പ്രവിശ്യയിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു. മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സംഭവത്തിൽ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്.
പെൺകുട്ടിയെ ഞായറാഴ്ചയാണ് കാണാതായത്. കടയിൽനിന്ന് പലഹാരങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു അവൾ. കുറച്ചു സമയമായിട്ടും തിരിച്ചുവരാതിരുന്നതിനെ തുടർന്ന് കുടുംബം തിരച്ചിൽ തുടങ്ങി. പിന്നീടാണ് വിജനമായ ഒരിടത്ത് പാതി കത്തിയ നിലയിൽ അബോധാവസ്ഥയിൽ കുട്ടിയെകണ്ടെത്തിയത്. ഉടൻ ലാഹോർ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
70 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചുവരുകയാണ്.
നേരത്തേ കസൂർ ജില്ലയിൽ ഏഴുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരുന്നു.
