സ്വയം ജീവനൊടുക്കുന്നവർ​ എട്ടു ലക്ഷത്തോളം 

22:09 PM
11/09/2018
suicide

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: പ്ര​തി​വ​ർ​ഷം ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ട്ടു ല​ക്ഷ​ത്തോ​ളം പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 15-29 വ​യ​സ്സി​നി​​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ജീ​വ​ൻ ഏ​റ്റ​വു​മ​ധി​കം ന​ഷ്​​ട​പ്പെ​ടാ​നു​ള്ള ര​ണ്ടാ​മ​ത്തെ കാ​ര​ണ​മാ​ണ്​ ആ​ത്മ​ഹ​ത്യ. തി​ങ്ക​ളാ​ഴ്​​ച ലോ​ക ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ ദി​നം ​പ്ര​മാ​ണി​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും കാ​ന​ഡ മാ​ന​സി​കാ​രോ​ഗ്യ ക​മീ​ഷ​നും ചേ​ർ​ന്ന്​ ആ​ത്മ​ഹ്യ ത​ട​യാ​ൻ സ​ഹാ​യി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. 

ദ​രി​ദ്ര-​ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ ആ​ത്മ​ഹ​ത്യ തോ​ത്​ കൂ​ടു​ത​ൽ. 2016ലെ ​ക​ണ​ക്ക​നു​സ​രി​ച്ച്​ അ​ഞ്ചി​ൽ നാ​ല്​ ആ​ത്മ​ഹ​ത്യ​യും ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​േ​മ്പാ​ൾ, 20 പേ​രെ​ങ്കി​ലും ആ​ത്മ​ഹ​ത്യ ശ്ര​മം നടത്തുന്നുണ്ട്​.    ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രി​ൽ 20 ശ​ത​മാ​ന​വും വി​ഷം ക​ഴി​ച്ചാ​ണ്​. അത്​ അ​ധി​ക​വും കാ​ർ​ഷി​ക, ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​ണ്. മ​റ്റൊ​രു പ്ര​ധാ​ന രീ​തി തൂ​ങ്ങി​മ​ര​ണ​വും വെ​ടി​ക്കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള​തു​മാ​ണ്.

സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ളി​ൽ, മാ​ന​സി​ക ആ​രോ​ഗ്യ​വും ആ​ത്മ​ഹ​ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം കൃ​ത്യ​മാ​യി ​െവ​ളി​പ്പെ​ട്ടി​ട്ടു​ണ്ട്. വി​ഷാ​ദ​രോ​ഗം, മ​ദ്യാ​സ​ക്തി തു​ട​ങ്ങി​യ​വ ഇ​വി​ടെ വി​ല്ല​നാ​ണ്. പ​ല ആ​ത്മ​ഹ​ത്യ​ക​ളും പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലെ ഒ​രു നി​മി​ഷ​ത്തി​​െൻറ പ​ത​ർ​ച്ച​യി​ലാ​ണ്​ സം​ഭ​വി​ക്കു​ന്ന​ത്.ചു​രു​ക്കം ചി​ല രാ​ജ്യ​ങ്ങ​ളാ​ണ്​ ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധം അ​വ​രു​ടെ ആ​രോ​ഗ്യ മു​ൻ​ഗ​ണ​ന​യി​ൽ​ പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ത്മ​ഹ​ത്യ പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ ഉ​ള്ള​താ​ക​െ​ട്ട, 38 രാ​ജ്യ​ങ്ങ​ൾ​ക്ക്​ മാ​ത്ര​വും.

Loading...
COMMENTS