Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയമനിൽ മിസൈൽ ആ​ക്രമണം;...

യമനിൽ മിസൈൽ ആ​ക്രമണം; 83 സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
യമനിൽ മിസൈൽ ആ​ക്രമണം; 83 സൈനികർ കൊല്ലപ്പെട്ടു
cancel

ഏദൻ: യമൻ സൈനിക ക്യാമ്പിനുനേരെയുണ്ടായ മിസൈൽ, ​ഡ്രോൺ ആ​ക്രമണത്തിൽ 83 സൈനികർ കൊല്ലപ്പെട്ടു. മാരിബ്​ പ്രവിശ്യയി ലെ സൈനികകേന്ദ്രത്തിനുനേരെയുണ്ടായ ആ​ക്രമണത്തിൽ 148 പേർക്ക്​ പരിക്കുണ്ട്​. ആക്രമണത്തിനു പിന്നിൽ ഹൂതി വിമതരാണെന ്ന്​ ആരോപണമുണ്ടെങ്കിലും അവർ ഇതുവരെ ഉത്തരവാദിത്തമേറ്റിട്ടില്ല.

തലസ്​ഥാനമായ സൻആയുടെ വടക്കുഭാഗത്ത്​ നി ഹ്​മയിൽ ഹൂതികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ്​ സൈനിക ക്യാമ്പിലെ പള്ളിക്കുനേരെയുള്ള ആക്രമണം. പള്ളിയിൽ ശനിയാഴ്​ച വൈകീട്ട്​ നമസ്​കാരം നടക്കുന്നതിനിടെയാണ്​ ആക്രമണമെന്ന്​ സൈനികവൃത്തങ്ങൾ അറിയിച്ചു. 2014ൽ വിമതർ സൻആ പിടിച്ചടക്കിയശേഷം നടക്കുന്ന ഏറ്റവും രക്തരൂഷിതമായ ആ​ക്രമണമാണ്​ ശനിയാഴ്​ചത്തേത്​.

നിഹ്​മയിൽ ഞായറാഴ്​ചയും ഹൂതികളുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും ഒ​ട്ടേറെ വിമതർ കൊല്ലപ്പെട്ടതായും ഔദ്യോഗിക വാർത്ത ഏജൻസി സബ റിപ്പോർട്ട്​ ചെയ്​തു. പള്ളിക്കു​നേരെയുണ്ടായ ആക്രമണം ഭീരുത്വവും ഭീകരതയുമാണെന്ന്​ യമൻ പ്രസിഡൻറ്​ അബ്​ദുറബ്ബ്​ മൻസൂർ ഹാദി അഭിപ്രായപ്പെട്ടു. ഹൂതികൾ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ആക്രമണം നിസ്സംശയം വ്യക്തമാക്കുന്നത്​. അവർക്ക്​ കൊലയും നശീകരണവും മാത്രമേ അറിയൂ. മേഖലയിലെ ഇറാ​​​െൻറ വിലകുറഞ്ഞ ഉപകരണമായി അവർ മാറി. മേഖലയുടെ സുരക്ഷക്ക്​ സൈനികജാഗ്രത ആവശ്യമാണെന്നും പ്രസിഡൻറ്​ അഭിപ്രായപ്പെട്ടു.

മാസങ്ങളായി മേഖലയിൽ നിലനിന്ന സമാധാനാന്തരീക്ഷമാണ്​ പുതിയ ആക്രമണ​ങ്ങളോടെ ഇല്ലാതായത്​. കര-വ്യോമ ​ആക്രമണങ്ങൾക്ക്​ വലിയ തോതിൽ കുറവുവന്നതിനെ വ്യാഴാഴ്​ച ഐക്യരാഷ്​ട്രസഭ പ്രതിനിധി മാർട്ടിൻ ഗ്രിഫ്​ത്​സ്​ സ്വാഗതംചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemen
News Summary - 79 soldiers killed in Yemen
Next Story