ശ്രീലങ്കയിൽ റെയ്ഡിനിടെ ഏറ്റുമുട്ടൽ: ആറ് കുട്ടികളുൾപ്പടെ 15 പേർ കൊല്ലപ്പെട്ടു
text_fieldsകൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയി ക്കുന്നവരെ തേടി ശ്രീലങ്കന്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ ഏറ്റുമുട്ടല്‍. വെടി വെപ്പിലും ചാവേർ സ്ഫോടനത്തിലുമായി ആറു കുട്ടികളും മൂന്നു വനിതകളും ഉള്‍പ്പെടെ 16 പേര ് കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയിൽ അമ്പാര ജില്ലയിലെ കൽമുനൈ നഗരത്തിലെ ‘സെയ്ന്തമരുത്’ എന്ന സ്ഥലത്താണ് ഏറ്റുമുട്ടലുണ്ടായത്. സ്ഫോടകവസ്തു ശേഖരമുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.
ഈസ്റ്റർ ദിനത്തിൽ 253 പേർ കൊല്ലപ്പെടുകയും 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരക്കുപിന്നിൽ നാഷനൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ) അംഗങ്ങളാണെന്നാണ് സർക്കാറിെൻറ കണ്ടെത്തൽ. ഭീകരരുടെ കേന്ദ്രങ്ങളിൽ പൊലീസിെൻറ പ്രത്യേക ദൗത്യസംഘവും സൈന്യവും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
വെള്ളിയാഴ്ച രാത്രി പരിശോധന തുടരുന്നതിനിടെ സായുധ സംഘം സുരക്ഷാസേനക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് നാലുചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചത്. കുട്ടികൾ, വനിതകൾ ഉൾപ്പെടെ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ മൂന്നുേപരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് മുന്നുപേരെ അറസ്റ്റ് ചെയ്തു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കൽമുനൈ, ചവലക്കാട്, സമ്മന്തുരൈ എന്നിവിടങ്ങളിൽ കർഫ്യൂ തുടരുകയാണെന്ന് പൊലീസ് വക്താവ് റുവാൻ ഗുണഖേര പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ കർഫ്യൂ നീക്കിയിട്ടുണ്ട്.