ചൈനയിൽ 5ജി സേവനം തുടങ്ങി

22:20 PM
01/11/2019
5g-in-china.jpg

ബെയ്​ജിങ്​: ചൈനയിൽ സർക്കാർ ഉടമസ്​ഥതയിലുള്ള മൂന്ന്​ വയർലസ്​ കമ്പനികൾ 5ജി  സേവനം ആരംഭിച്ചു. അടുത്തവർഷത്തോടെ യു.എസിനെയും മറ്റ്​ പാശ്​ചാത്യരാജ്യങ്ങളെയും പിന്തള്ളി ഈ രംഗത്ത്​ മുന്നിലെത്താനാണ്​ ചൈനയുടെ ലക്ഷ്യം. ചൈന മൊബീൽ ലിമിറ്റഡ്​, ചൈന ടെലികോം കോർപ്​, ചൈന യൂനികോ ഹോ​ങ്കോങ്​ ലിമിറ്റഡ്​ എന്നീ കമ്പനികളാണ്​ 5ജി സേവനം തുടങ്ങിയത്​.

ചൈന മൊബീൽ ലിമിറ്റഡ്​ തലസ്​ഥാനനഗരമായ ബെയ്​ജിങ്​, ഷാങ്​ഹായ്​, ഷെൻഷെൻ എന്നിവയുൾപ്പെടെ 50 നഗരങ്ങളിൽ സേവനം തുടങ്ങി. പ്രതിമാസം ഏകദേശം 18 ഡോളർ എന്ന നിരക്കിലാണ്​ 5ജി പാക്കേജിന്​ ഈടാക്കുന്നത്​.  5ജി സാ​േങ്കതിക വിദ്യ വികസിപ്പിക്കുന്നതില്‍നിന്ന് വിവിധ ചൈനീസ് കമ്പനികള്‍ക്ക് ഉപരോധ നീക്കങ്ങള്‍ ആരംഭിച്ച യു.എസിന് ഇത് വലിയ തിരിച്ചടിയായിമാറി. യു.എസുമായുള്ള വ്യാപാരയുദ്ധത്തിൽ തിരിച്ചടി നേരിട്ട അവസരത്തിലാണ്​ 5ജി സേവനം വേഗത്തിലാക്കാൻ ചൈന തീരുമാനിച്ചത്​.  

അടുത്തവർഷത്തോടെ 17 കോടി ഉ​പഭോക്​താക്കളുമായി ഈ രംഗത്ത്​ മുന്നിലെത്താമെന്നാണ്​ ചൈന കണക്കുകൂട്ടുന്നത്​. 75,000 ഉപഭോക്​താക്കളുമായി ദക്ഷിണ കൊറിയയാകും രണ്ടാംസ്​ഥാനത്ത്​. 10,000 ഉപഭോക്​താക്കളുമായി യു.എസ്​ മൂന്നാംസ്​ഥാനത്തും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ 2020നു ശേഷമേ 5ജി സേവനം പ്രതീക്ഷിക്കേണ്ടതുള്ളൂ.

അതിവേഗ ​േഡറ്റ കൈമാറ്റം സാധ്യമാക്കുന്ന അഞ്ചാം തലമുറ സാങ്കേതികവിദ്യയാണ് 5ജി.  നിലവിൽ യു.എസ്​,യു.കെ, ദക്ഷിണ കൊറിയ രാജ്യങ്ങളിൽ  ഈ വർഷം 5ജി സേവനം തുടങ്ങിയിരുന്നു. 4ജി നെറ്റ്​വർകിനേക്കാൾ 10 മുതൽ 100 മടങ്ങ്​ വേഗതയിൽഡാറ്റകൈമാറ്റം സാധ്യമാകും.​ മാത്രമല്ല, ഡ്രൈവറില്ല കാറുകളും 5ജി അടിസ്​ഥാനമാക്കിയാണ്​ പ്രവർത്തിക്കു. 

Loading...
COMMENTS